ദ വിച്ച് പാർട്ട്‌ 7 [Fang leng]

Posted by

ഉമ്മ :അലി സൂക്ഷിക്കണേ

അലി :ശെരി ഉമ്മാ

ഇത്രയും പറഞ്ഞു അലി പതിയെ വീടിനു പുറത്തേക്ക് ഇറങ്ങി

ഇതേ സമയം സഹീറും സംഘവും ഇരുണ്ട വനത്തിനു മുൻപിൽ

സഹീർ :സമൂൽ നീ ഇവരെയും കൂട്ടി ആ കാണുന്ന കുറുക്കുവഴിയിലൂടെ മുൻപോട്ട് പോകണം ശേഷം എത്രയും വേഗം കുമാരിയെ എതിർദിശയിലേക്ക് കൊണ്ട് വരണം ഞാൻ അവിടെയുണ്ടാകും എനിക്ക് ചില കാര്യങ്ങൾ കൂടി ചെയ്തു തീർക്കുവാൻ ഉണ്ട്

സാമൂൽ :ശെരി ഞാൻ ഉടനെ കുമാരിയുമായി മടങ്ങിവരാം

ഇത്രയും പറഞ്ഞു സമൂലും കൂട്ടരും സഹീർ കാണിച്ച വഴിയിലൂടെ മുൻപോട്ട് നടന്നു

അല്പസമയത്തിനുള്ളിൽ തന്നെ അവർ നാല് ചുറ്റും രെക്ഷകളാൽ ബന്ധിച്ച ആ വീടിന് മുൻപിൽ എത്തി സമൂൽ വേഗം തന്നെ രെക്ഷകൾ മറികടന്ന് ഉള്ളിലേക്ക് കയറി പെട്ടെന്നാണ് പുറത്തേ ശബ്ദം കേട്ട് സായ വീടിന് പുറത്തേക്കു വന്നത്

ഉടൻ തന്നെ സമൂൽ സയയുടെ അടുത്തേക്ക് എത്തി

സാമൂൽ :വേഗം വരു നമുക്ക് ഇവിടെ നിന്ന് പോകണം

സായ :നിങ്ങളൊക്കെ ആരാ എങ്ങനെയാ ഇവിടെ എത്തിയത്

സമൂൽ :അതൊന്നും പറയാൻ നേരമില്ല വേഗം വരു അവർ ഇപ്പോൾ എത്തും

സായ :ആര് നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് എനിക്കിവിടെ നിന്ന് വരുവാൻ സാധിക്കില്ല

സമൂൽ :കുമാരി ശ്രദ്ധിച്ച് കേൾക്ക് നിങ്ങളുടെ അബു ആണ് എന്നെ ഇങ്ങോട്ടേക്ക് അയച്ചത് വടക്ക് ദിശയിൽ അദ്ദേഹം കാത്ത് നിൽപ്പുണ്ട് നമുക്ക് വേഗം അങ്ങോട്ടേക്ക് പോകണം

ഇത്രയും പറഞ്ഞു സാമൂൽ സായയുടെ കയ്യിൽ പിടിച്ചു മുൻപോട്ട് പോകുവാൻ ശ്രമിച്ചു പെട്ടെന്നാണ് വീടിനു ചുറ്റും കെട്ടിയിരുന്ന രെക്ഷകൾ കത്തി കരിയുവാൻ തുടങ്ങിയത്

സമൂൽ :അവരെത്തി എല്ലാവരും തയ്യാറാകു കുമാരിയെ എന്ത് വില കൊടുത്തും സംരക്ഷിക്കണം

പെട്ടെന്ന് തന്നെ സാമൂലിന് ചുറ്റും ഉണ്ടായിരുന്നു യോദ്ധാക്കൾ അവർക്ക് മുൻപിൽ അണി നിരന്നു

പെട്ടെന്നായിരുന്നു തന്റെ ചുമന്ന മുഖമൂടികളോടൊപ്പം കരീക അവിടെ എത്തിച്ചേർന്നത്

കരീക സായയുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി ശേഷം

കരീക :നീ പണ്ടത്തെക്കാൾ സുന്ദരിയായിരിക്കുന്നു കുമാരി

സായ :നിങ്ങളൊക്കെ ആരാണ് എന്തിനാണ് ഇവിടേക്ക് വന്നത്

Leave a Reply

Your email address will not be published. Required fields are marked *