മിഷലിന്റെ ആദ്യപ്രണയം
Mishelinte Adya Pranayam | Author : Ryan
ഷോപ്പിൽ നിന്നും പതിവില്ലാതെ അന്ന് ഞാൻ കുറച്ച് നേരത്തേ ഇറങ്ങി. പാർക്കിങ്ങിൽ നിന്നും എന്റെ എംജി ഹെക്ടർ ഇലക്ട്രിക് എടുത്ത് റോഡിലേക്കിറങ്ങി. എന്റെ വണ്ടി ശരിക്കും മഹീന്ദ്ര താർ ആണ്. കോളേജിൽ എന്തോ ഫങ്ഷനുണ്ട് അത് കൊണ്ട് താർ വേണം എന്നും പറഞ്ഞു മകൾ അതെടുത്തു കൊണ്ട് പോയി. പിന്നെ ഞാൻ ഹെക്ടറും എടുത്ത് ഷോപ്പിലേക്ക് പോന്നതാണ്. റോഡിൽ നല്ല ട്രാഫിക്കുണ്ട്. എനിക്ക് ഈ ട്രാഫിക്കിൽ പെട്ട് കിടക്കുന്നതിന്റെ അത്രയും ദേഷ്യം വേറൊന്നുമില്ല. സാധാരണ ഞാൻ ഓട്ടം കൂടുതലാണെങ്കിലും ട്രാഫിക്ക് കുറവുള്ള വഴിയിലൂടെയേ പോയി വരാറുള്ളൂ. ഇന്ന് എന്തോ ആലോചിച്ചിരുന്നു റൂട്ട് മാറി പോയതാണ്.
പുല്ല്. ഒന്നും പറയണ്ടല്ലോ. നേരത്തേ ഇറങ്ങിയിട്ടും വീട്ടിലെത്തിയപ്പോൾ പതിവ് സമയമായി. മകൾ എത്തിയിട്ടുണ്ട്. പോർച്ചിൽ മാരുതി റിറ്റ്സിനൊപ്പം എന്റെ താറും കിടപ്പുണ്ട്. റിറ്റ്സ് എന്റെ വൈഫ് ഉപയോഗിക്കുന്ന വണ്ടിയാണ്.
ഞാൻ എന്നെക്കുറിച്ച് പറഞ്ഞില്ലല്ലോ. എന്റെ പേര് ഫെലിക്സ്. എനിക്ക് 46 വയസ്സുണ്ട്. ഞാൻ എറണാകുളത്തുള്ള ഒരു മൂന്ന് ഷോപ്പുകളുടെ ഉടമയാണ്. ഒരു ടൈൽസ് & മാർബിൾസ് ഷോപ്പ്, പിന്നെ ജില്ലയിലേക്ക് മൊത്തം കെട്ടിട നിർമ്മാണത്തിനുള്ള ഹാർഡ് വെയർ ഐറ്റംസ് സപ്ലൈ ചെയ്യുന്ന ഒരു ഹോൾസെയിൽ ഷോപ്പ് പിന്നെ ഒരു മൊബൈൽ ലാപ്ടോപ് ഐറ്റങ്ങൾ വിൽക്കുന്ന ഒരു വലിയ ഷോപ്പും. ഞാൻ വളരെ പണ്ട് എന്റെ വിവാഹത്തിനൊക്കെ മുൻപേ ഒരു ചെറിയ ഹാർഡ് വെയർ ഷോപ്പ് ഇട്ട് തുടങ്ങിയതാണ് എന്റെ ബിസിനസ്സ്. നന്നായിട്ട് ബിസിനസ്സ് അറിയാവുന്നത് കൊണ്ട് തന്നെ എന്റെ സംരഭം പെട്ടെന്ന് വളർന്നു. ഹാൻഡിൽ ചെയ്യാൻ സാധിക്കാത്തത്ര ഓർഡറുകൾ വന്നെങ്കിലും കഠിനാധ്വാനം ചെയ്ത് ഉറക്കമിളച്ച് പണിയെടുത്തു ഞാൻ ബിസിനസ്സ് വളർത്തി. ജില്ലയിലെ മുഴുവനും ചെറുകിട കച്ചവടക്കാരുടെ ഓർഡറുകൾ മുഴുവനും എനിക്ക് വന്നു ചേർന്നു. ഞാൻ ആ ഒരു ബിസിനസ്സിൽ മാത്രം നിർത്തിയില്ല. ചെറുപ്പത്തിലേ കാശില്ലാതെ വളർന്നത് കൊണ്ട് തന്നെ എനിക്ക് കാശിനോട് ആർത്തി ആയിരുന്നു.