ഉയരങ്ങളിൽ 3 [Jay]

Posted by

 

അല്ല ടോർച്ച് വഴിയിലടിച്ചാലേ വീട്ടിൽ പോവാൻ പറ്റൂ!

 

ഞാൻ ഒന്നും മിണ്ടിയില്ല

 

എന്റെ കുട്ടൻ മുന്നേ നടന്നാൽ മതി ഞാൻ പുറകെവരാം.

ഞാൻ ഒന്നും മിണ്ടാതെ വളിച്ചചിരിയും പാസ്സാക്കി മുന്നേ നടന്നു. ചേച്ചി ഇടയ്ക്ക് ഏതോ മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട്.

പെട്ടെന്ന് ദൂരെ മിന്നുന്നത് ഒക്കെ കാണാം

 

ചേച്ചി…. മഴ പെയ്യും എന്നാ തോന്നുന്നേ..

 

പെയ്യട്ടെടാ ചെക്കാ… നിനക്ക് വല്ല കുഴപ്പവും ഉണ്ടോ?

 

എനിക്ക് ഒരു കുഴപ്പവും ഇല്ലേ!

 

ചേച്ചി നല്ല മൂഡിൽ ആണെന്ന് തോന്നി.

 

ഡാ നിനക്ക് ലൈൻ ഒന്നും ഇല്ലെടാ?

 

ആ ചോദ്യത്തിൽ ഞാൻ പുഞ്ചിരിച്ചു. പുറകിലായത് കൊണ്ട് ചേച്ചി അത് കണ്ടില്ല.

 

ഏയ് നമ്മളെയൊക്കെ ആര് പ്രേമിക്കാനാ ചേച്ചി….

 

ഹ്മ്മ്…. അതിന്റെ കുരുത്തക്കേടൊക്കെ കാണാൻ ഉണ്ട്.

 

ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.ചേച്ചി ചിരി കടിച്ചുപിടിച്ചുകൊണ്ട് എന്നെ നോക്കി.

 

നേരെ നോക്കി നടക്ക് അല്ലേൽ കല്ലിൽ തട്ടി വീഴും.

ഞാൻ നേരെ നോക്കി നടന്നു. പക്ഷെ ലൈൻ ഇല്ലേ എന്ന ചോദ്യത്തിൽ ഞാൻ ഒരു നിമിഷം കോളേജിലേക്ക് പോയി.മുത്തിന്റെയും ലച്ചുന്റെയും മുഖം മുന്നിലൂടെ ഓടി മാഞ്ഞു. ഞാൻ അത് വീണ്ടും ഓർക്കാൻ നിന്നില്ല, ചിലപ്പോൾ ഇന്നത്തെ രാത്രി ശോകമായിപ്പോകും.

 

എന്താടാ നീ ആലോചിക്കുന്നേ?

 

ഒന്നുല്ലേ…. ആരെ പ്രേമിക്കും എന്നാലോചിക്കുവായിരുന്നു?

 

മ്മ് …നിനക്ക് കോളേജിൽ ഗേൾഫ്രണ്ട്‌സ് ഒന്നും ഇല്ലേ?

 

ഫ്രണ്ട്സൊക്കെ ഉണ്ട്. അവർക്കൊക്കെ വേറെ ബോയ്ഫ്രണ്ട്സും ഉണ്ട്.

 

അത് ശെരി. അവിടെയൊക്കെ പെണ്ണുങ്ങൾക്ക് ഇത്രയും ഷാമാമാണോ!

 

ആഹ്ഹ് സുന്ദരിമാരൊക്കെ ഇവിടെയല്ലേ.

 

ഞാൻ തിരിഞ്ഞുനോക്കി.

 

അയ്യടാ….

 

ഞാൻ സത്യാല്ലേ പറഞ്ഞെ…?

 

അതൊക്കെ സത്യവാ….പക്ഷെ ഏജ് ഓവർ ആയിപോയില്ലേടാ ചെക്കാ…

ചേച്ചി ചിരിച്ചുകൊണ്ട് സങ്കടം ഭാവിച്ചു.

 

ഓഹ് എന്ത് പ്രായവ്യത്യാസം…..

 

നീ സച്ചിന്റെ കാര്യമാണെൽ ഇങ്ങോട്ട് പറയണ്ട…

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.ഞാൻ തിരിഞ്ഞു നോക്കി ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *