അവൾക്കായി [Warrior of Evil]

Posted by

 

 

“””””””””ചേട്ടാ ഒരു സിഗരറ്റ്…..””””””””

 

 

“”””””””””ഏതാ വേണ്ടേ…….??”””””””””

 

 

“”””””””””മിനി ഗോൾഡ്……!!””””””””

 

 

അടുത്ത് കണ്ട ഒരു പെട്ടിക്കടയിൽ കേറി ഒരു സിഗരറ്റ് കത്തിച്ചു. മഴക്കുള്ള കോളുള്ളത് കൊണ്ടാണോ അതോ അതാ നാട്ടിന്റെ പ്രത്യേകത ആണോ എന്നറിയില്ല മൂടൽ മഞ്ഞും നല്ല കുളിരും ഉണ്ടായിരുന്നു.

 

 

“””””””””ഇവിടെ പുതിയതാല്ലേ……??””””””””

 

 

സ്ഥിരം പല്ലവി കേട്ട് ഞാൻ ചിരിച്ചു.

 

 

“”””””””അഹ്…….””””””””

 

 

“””””””””അതാ മോനൊന്നും അറിയാത്തേ, സന്ധ്യയായി കഴിഞ്ഞാ ഈ റോഡിൽ വണ്ടികളൊന്നും തന്നെ കാണില്ല. വണ്ടി പോയിട്ടൊരു മനുഷ്യനെ കണ്ട ഭാഗ്യം എന്ന് പറയാം……!!””””””””””

 

 

പുള്ളിക്കാരന്റെ വർത്തമാനം കേട്ട് അത്ഭുതത്തോടെ ഞാൻ ആ സ്ഥലത്തിന് ചുറ്റും കണ്ണോടിച്ചു. സത്യം തന്നായിരുന്നു ആ പറഞ്ഞതെല്ലാം. ഒരീച്ച പോലുമില്ല. നിശബ്ദമായി ഇരുന്ന കേൾക്കുന്നത് വെറും ഭയപ്പെടുത്തുന്ന കാറ്റിന്റെയും ശ്വാസമെടുക്കുന്നതിന്റെയും ശബ്‌ദം മാത്രം……..!!

 

 

“””””””””””””ചേട്ടാ ഇവിടെയീ യക്ഷിക്കാവ് എവിടെയാ……??””””””””””

 

 

ഭയം., എന്നിൽ നിന്നുമത് കേട്ടപ്പോളുണ്ടയാ അയാളുടെ കണ്ണുകളിലെ ഭയം. ആ തണുപ്പിലും അയാൾ വിയർക്കുന്നുണ്ട്.

 

 

“”””””””””ന്താ ചൊ, ചോദിച്ചേ…….??”””””””””

 

 

“”””””””””ഈ യക്ഷിക്കാവ് എവിടെയാന്ന്…..??”””””””””

 

 

ഒട്ടും പ്രതീക്ഷിക്കാതെയുള്ള സംഭവമായിരുന്നു പിന്നീടുണ്ടായത്. എനിക്കാ സമയത്ത് വെറും കൗതുകം മാത്രേ തോന്നിയിരുന്നുള്ളൂ. തുരുമ്പ് പിടിച്ചൊരു കത്തി, അതിൽ ചുണ്ണാമ്പ് തേച്ച്എന്റെ നേരെ നീട്ടുന്നു. ഒപ്പം കഴുത്തിലുള്ള മാലയിൽ മുറുകെ പിടിച്ച് പോ പോ എന്നൊക്കെ പറയുന്നു. വട്ട് കേസാണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി……!!

 

 

“””””””””പോ പോ, ദിവാകരനെ കൊണ്ട് പോയ കൂട്ട് എന്നെ കൊണ്ട് പോകാന്ന് വിചാരിക്കണ്ട. എന്റെ കഴുത്തിൽ ഉള്ളതെ മേപ്പാടൻ പൂജിച്ച് തന്ന മാലയാ……!!””””‘”””””

 

 

വിറച്ചു കൊണ്ട് അത്രേം അയാൾ പറയുമ്പോ ഒരു കാര്യം വ്യക്തമായി., ഇത് വട്ട് തന്നെ…..!!

 

 

“”””””””””ചേട്ടാ സിഗരറ്റിന് എത്രയായി…..??”””””””””

 

 

“””””””””പോ പോ….ദൂരേക്ക് പോ…….””‘”””‘”””

Leave a Reply

Your email address will not be published. Required fields are marked *