എല്ലാം എന്റെ തെറ്റാ., സിഗരറ്റ് വലിക്കാൻ തോന്നിയ ആ നിമിഷത്തെ ഞാൻ മനസ്സാൽ പഴിച്ചു. പേഴ്സിൽ നിന്നുമൊരു പത്തിന്റെ നോട്ട് അയാള്ടെ അടുത്തായി വച്ച ശേഷം ഞാൻ നടന്നു. കൂടെകൂടെ മൊബൈലിലും നോക്കുന്നുണ്ട്. ഇവിടടുത്തൊരു യക്ഷിക്കാവ് ഉണ്ടെന്നും അതിന്റെ അടുത്തായി തന്നാണ് വീടെന്നും സാർ മെസ്സേജ് അയച്ചിരുന്നു. അതാണിപ്പോ തേടി നടക്കണേ. നേരത്തത്തിനേക്കാൾ നല്ല രീതിയിൽ തന്നെ ഇരുട്ട് വ്യാപിച്ചിരുന്നു. അയച്ച് തന്ന ലൊക്കേഷൻ നോക്കി നടക്കാൻ തുടങ്ങിട്ടിപ്പോ മണിക്കൂറുകളായി.,
“”””””””””ചേട്ടാ……..””””””””””
ദൈവം വിളി കേട്ട പോലെ തോന്നി. കുറച്ച് ദൂരം കൂടി നടന്നപ്പോ ഒരാളെ കണ്ടു. നേരത്തെ കണ്ടത് പോലൊരു ഭ്രാന്തൻ ആകല്ലേ എന്ന് പ്രാർത്ഥിച്ച് തന്നെ ഞാനാളോട് സംസാരിക്കാൻ ചെന്നു.
“”””””””””ചേട്ടാ, ഞാനിവിടെ പുതിയതാ എനിക്കീ യക്ഷിക്കാവിലോട്ടുള്ള വഴി ഒന്ന് പറഞ്ഞ് തരോ……??””””””””
എന്റെ ചോദ്യം ഒരു തമാശയായി തോന്നിയത് കൊണ്ടാവും. പുള്ളി ഒരു വിടർന്ന ചിരി മറുപടിയായി തന്നൂ……!!
“”””””””””””എന്നോടൊപ്പം കൂടിക്കോ, ഞാനുമങ്ങോട്ടാ……!!””””””””””
ദൈവമേ…… നന്ദി പറഞ്ഞ് ഞാനയാൾക്കൊപ്പം കൂടി.
“””””””””””എവിടുന്നാ വരണേ……??”””””””””
“”””””””””കുറച്ച് ദൂരേന്നാ…….!!””””””””””
“””””””””””””യക്ഷിക്കാവിന് അടുത്തുള്ളാ വീട്ടിൽ താമസിക്കാൻ വന്നത് നിങ്ങളാണല്ലേ…..??””””””””””
കൃത്യമായി പറഞ്ഞു. ശെരിക്കും എന്റെ കാലുകൾ അവിടെ തന്നെ ആരോ പിടിച്ച് വച്ചത് പോലെ നിന്നുപ്പോയി. വന്ന ഞെട്ടലിൽ അയാളെ നോക്കുമ്പോ നേരത്തെ കണ്ട അതേ ചിരി തന്നെ ആ മുഖത്ത് മായാണ്ട് നിക്കുന്നു. പക്ഷെ പെട്ടന്ന് തന്നെ മനസ്സ് പറഞ്ഞത് സാറിന്റെ ആളായിരിക്കും ഇതെന്നാ. അതിനാൽ തന്നെ എന്റെ ഞെട്ടൽ ഞാൻ മറച്ചു വച്ചു.
“””””””””””””എന്നോട് പറഞ്ഞായിരുന്നു. ഭദ്രമായി കൊണ്ട് ചെന്നാക്കാൻ……!!””””””””””‘
“””””””””””ഓഹ് ശേഖരൻ സാറിന്റെ ആളാണെല്ലേ……..??””””””””””””
എന്റെ ചോദ്യം കേട്ടയാൾ വീണ്ടും ചിരിച്ചു. പക്ഷെ കഴിഞ്ഞ രണ്ട് തവണ ചിരിച്ചത് പോലല്ലായിരുന്നു., ഒരുതരം ഭയപ്പെടുത്തുന്ന രീതിയിലുള്ള അട്ടഹാസം…….!!