അപ്പൊ ആ പെട്ടിക്കടക്കാരൻ പറഞ്ഞതൊക്കെ സത്യമാണോ….?? ആ ദിവാകരനാണോ ഈ ദിവാകരൻ……?? ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ ആ വന്യത നിറഞ്ഞാ ഗ്രാമത്തിൽ, ഭയപ്പെടുത്തുന്ന ഇരുട്ടിൽ ഞാനൊറ്റക്ക്…….!! മുഴുവനായും ഭയമെന്നേ കീഴ്പ്പെടുത്തിയിരുന്നു. ചീവിടുകളുടെ ശബ്ദവും ഊരിയിടുന്ന നായകളും എന്നെ കൊല്ലാതെ കൊല്ലുകയായിരുന്നു, ആ നേരം. പോക്കെറ്റിൽ കിടന്ന ഫോൺ കൂടെ ആ സമയം അടിച്ചപ്പോ ഞാൻ പിന്നോട്ട് വീണ് പോയി. എന്നാൽ സ്വാബോധം വീണ്ടെടുത്ത് തെറിച്ച് വീണ ഫോൺ കൈയിലെടുക്കുമ്പോ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് സാർ എന്നായിരുന്നു.
“”””””””അഹ്, ഹലോ സാർ…..””””””””
“””””””””””ദേവാ, എന്താ നീ കിതക്കുന്നെ……??””””””””””
“””””””””ഒന്നുമില്ല സാർ…..!!”””””””””
“”””””””അഹ് എടാ പിന്നെ, ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ date ഉം ഫിക്സ് ചെയ്തു. നീ പേടിക്കണ്ട കേട്ടോ…..!!”””””””’”
“””””””””””സാർ എങ്ങനാ നന്ദി പറയേണ്ടേന്ന്…..??”””””””””
“”””””””””ഏയ് എന്തിനാടാ നന്ദി പറച്ചിലൊക്കെ…..?? അതും നമ്മുക്കിടയിൽ……?? ശെരി അതൊക്കെ പോട്ടെ….., നീ വീട്ടിലെത്തിയോ…..??”””””””””
“”””””””””അഹ് എത്തി സാർ……””””””””””
“”””””””””ഓക്കേ. എടാ പിന്നെ ആ താക്കോൽ നമ്മടെ അടുത്ത വീട് എന്റൊരു കൂട്ടുകാരൻ ആന്റോയുടെ വീടാ. നീ അവിടെ പോയി ചോദിച്ചാൽ മതി. അവനെടുത്ത് തന്നോളും……!! വേറെ വല്ലതുമുണ്ടേ വിളിക്കണേ……”””””””””””
“””””””””””സാർ അത് പിന്നെ……””””””””””
“””””””””””നിനക്ക് പേടിയുണ്ടോ ദേവാ…..??”””””””””
“”””””””””ചെറുതായിട്ട്……”””””””””
“””””””””ഈ ദേവനെ അല്ലേ എനിക്ക് കാണേണ്ടതും, വേണ്ടതും…..!! അസുരഗണത്തിൽ പെട്ട, ശത്രുവിന്റെ ചോര ഒരറപ്പും കൂടാതെ കുടിക്കുന്ന the real devil, ആ ചെകുത്താൻ ദേവനെയാണ് എനിക്ക് വേണ്ടത്……”””””””””””
അലറി കൊണ്ട് സാർ ഫോൺ കട്ട് ചെയ്യുമ്പൊ പോലും പഴയ ദേവനാവാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ചെകുത്താന്റെ കുപ്പായം അണിയാൻ എളുപ്പമാ, എന്നാൽ ഊരിയെറിഞ്ഞ് കളയാനാ പാട്. പഴേ ഓർമ്മകൾ മനസ്സിലെ ഭയത്തെ മറച്ചു വച്ചു. താഴെ വീണ് കിടന്ന ബാഗുമെടുത്ത് ഞാൻ നടന്നു. പൂർണമായും ഇല്ലാണ്ടായാ ഭയവുമായി………!!