പോവുകയും ചെയ്യാം എന്നോക്കെ തീരുമാനിച്ചു വെച്ചിരുന്നതാണു.അതാണു എല്ലാം കുളമായതു ഇനി എന്തു ചെയ്യുമെന്നൊരെത്തും പിടിയും ഇല്ലാതിരുന്നപ്പോഴാണു ശ്യാമിന്റെ ഫോണ്‍ വീണ്ടും ബെല്ലടിച്ചതു.പേട്ടന്നു ശ്യാം ചിന്തകളില്‍ നിന്നുണര്‍ന്നു.ഫോണെടുത്തു നോക്കി ഷൈമയാണു
‘ആ പറയെടി ‘
‘ആ ചേട്ടാ സുനിയെടത്തി വിളിച്ചു കാര്യം പറഞ്ഞീലെ.പതിനഞ്ചു ദിവസമെ ഉള്ളു ട്ടൊ.’
‘എടി ഞാനും അതാണാലൊചിക്കുന്നതു.ഇച്ചിരി മുമ്പു അളിയനും വിളിച്ചിരുന്നു.പുള്ളീ ലീവും എടുത്തു വെച്ചെക്കുവാ.എന്തു ചെയ്യും.’
‘വിഷ്ണുവേട്ടനോടു ലീവൊക്കെ കാന്‍സലു ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടു.ലീവു കിട്ടുവാണേല്‍ അങ്ങോട്ടു വരാന്‍ ഞാന്‍ പറഞ്ഞു.അപ്പൊ പറയുവാ ചെലപ്പൊ പകലൊന്നു വന്നിട്ടുള്ള പോക്കൊക്കെ നടക്കൂന്നു.’
‘അതൊക്കെ നമുക്കെന്തെങ്കിലും നോക്കാമെടി നീ ടിക്കറ്റു എന്നത്തെക്കാണു എന്നു നോക്കിയൊ’
‘ആ നോക്കി പന്ത്രണ്ടാം തിയതീലെക്കാണു ടിക്കറ്റു.മുംബയില്‍ നിന്നു വൈകിട്ടു 6 മണിക്കു നേരിട്ടുള്ള ഫ്‌ളൈറ്റാണു’.
‘പത്തിരുപതു മണിക്കൂറു യാത്ര ചെയ്യണം അല്ലെ’
‘അതെ ചേട്ടാ.പിന്നെ ട്രാവല്‍ ഏജെന്‍സീടെ മുംബയിലെ ഹെഡോഫീസില്‍ പോകണം പിന്നെ കുറച്ചു കാഷ് കൊടുക്കണം വിസ ഫ്രീയാണെന്നു പറഞ്ഞിട്ടു കാര്യമില്ല ചേട്ടാ അവരു സര്‍വീസ് ചാര്‍ജ് എന്നു പറഞ്ഞു എന്തെങ്കിലും കൊറച്ചു പൈസ മേടിക്കും.അങ്ങനെ കുറച്ചു നൂലാമാലകള്‍ ഉണ്ടു.’
‘ന്നാ ഒരു കാര്യം ചെയ്യു എന്നാണു വരാന്‍ പറ്റുന്നെതെന്നു വെച്ചാനീ ഇങ്ങു കേറി പോരെ.ഇനീപ്പൊ അതെയുള്ളു വഴി.’
‘അതാ നല്ലതു രണ്ടീസം കൊണ്ടു എല്ലാരോടും യാത്ര പറഞ്ഞിട്ടു ട്രെയിനില്‍ സീറ്റു ബുക്കു ചെയ്യാം.ന്നിട്ടു ഞാന്‍ വിളിച്ചു പറയാം.ചേട്ടനും വിഷ്ണുവേട്ടനും ലീവൊന്നും എടുക്കണ്ടി വരില്ല.ഫ്‌ളൈറ്റു വൈകിട്ടല്ലെ.’
‘ന്നാ ആയിക്കോട്ടെടി ഇനി ഞാന്‍ പോയി വല്ലോം ഉണ്ടാക്കട്ടെ തിന്നിട്ടു കെടന്നൊറങ്ങണം ചെലപ്പൊ അളിയന്‍ വിളിക്കും.’
‘ന്നാ ശരി ചേട്ടാ.’
രാത്രീലു കിടക്കാന്‍ നേരത്തു ശ്യാമിനെ അളിയന്‍വിളിച്ചു
‘ആ അളിയാ ഷൈമ വിളിച്ചു അല്ലെ അവളു എന്നെ വിളിച്ചിരുന്നു.അളിയന്‍ പറഞ്ഞ പോലെ ചെയ്യാം അതാണു നല്ല ഐഡിയ.അവളോടു പോരാന്‍ പറഞ്ഞിട്ടുണ്ടു.പിന്നെ എനിക്കു ലീവു കിട്ടുന്നതിനനുസരിച്ചു ഞാന്‍ അങ്ങോട്ടു വരാം.’