“” എന്തെ അങ്ങനെ ഒരു ടോക്ക്… ഓറഞ്ച് തന്നോണ്ടാണോ… അത് പിന്നെ നിനക്ക് കൊണ്ട് വച്ചത് എങ്ങനയാ ഒറ്റക്ക് തിന്നുന്നെ എന്നോർത്തല്ലേ നിനക്കൂടെ തരുന്നേ ആ ഒരു ഫ്ലോയിൽ എനിക്കും തിന്നാലോ..അല്ലാതെ വേറെ ഒന്നും കരുതിയില്ല…””
ചിരിച്ചോണ്ട് അത് പറഞ്ഞതും അടുത്തിരുന്നു ഓറഞ്ച് എടുത്ത് ഒറ്റ ഏറു ഒഴിഞ്ഞു മാറാൻ പറ്റില്ല നേരെ എന്റെ മുക്കിൽ.. അത് കണ്ടവൾ ചിരിച്ചോണ്ട് നിൽകുമ്പോളാണ് ഡോർ വെട്ടിത്തുറക്കുന്നത്
“” ചേച്ചി…… “”
“” മോളെ….””
ന്നും പറഞ്ഞു അവൾക്കരികിലേക്ക് ഓടിചെല്ലുന്ന ഏട്ടത്തി നന്നായി ഭയപ്പെട്ടിരുന്നു അത് ആ മുഖത്ത് നന്നായി തന്നെ കാണാമായിരുന്നു, അങ്ങനെ ഏട്ടത്തിയും അവളും ആയി സംസാരിക്കുന്ന നേരത്താണ് ഞാൻ ഏട്ടനോട് നടന്ന കാര്യങ്ങൾ എല്ലാ പറഞ്ഞത്.. അവര് നന്നായി ഭയന്നെന്നാണ് അവര് പറഞ്ഞത് എന്റെ അപ്പോളത്തെ ഫോൺ വിളിയും എല്ലാം ആയപ്പോ അവര് ടെൻഷൻ അടിച്ചു പോയിന്ന്, അതുമല്ല വരുന്ന വഴിക്ക് ഞങ്ങളുടെ ബൈക്ക് കൂടെ കണ്ടതും രണ്ടാൾക്കും പേടി ഇരട്ടിച്ചു,,
“” എന്റെ പതിനഞ്ചു ലക്ഷം വെള്ളത്തിലായാലോ…. “”
ഞാൻ നെഞ്ചത്ത് കൈ വെച്ചുപോയി ഇപ്പോളാണ് ബൈക്കിന്റെ കാര്യം മനസ്സിലേക്ക് വന്നത്, ഓടിച്ചിട്ട് പോട്ടെ..,, കണ്ട് കൊതിതീർന്നില്ല,
“” അവന്റെ ബൈക്ക്…
എന്തേലും പറ്റിരിരുന്നെലോ.. ഓ അറിഞ്ഞപ്പോ തൊട്ട് പ്രണൻ പോണപോലെയായിരുന്നു.., വീട്ടിൽ എന്തൊക്കെയോ പറഞ്ഞാ നങ്ങള് ഇങ്ങോട്ട് വന്നേ.. “”
“” അത് നന്നായി ഇല്ലേൽ അങ്ങേരുടെ വായിൽ ഇരിക്കുനത് കൂടെ കേൾക്കാൻ വയ്യാ.. ആല്ലേൽ ഇപ്പോ തുടങ്ങും നിനക്ക് അങ്ങനെയാണ് ഇങ്ങനെയാണ്.. നോക്കി ഓടിക്കണം ഹോ.. “”
“” അജ്ജു….. “”
ഏട്ടത്തിയുടെ ആ വിളിയിൽ എല്ലാമുണ്ട് പിന്നെ ഞാൻ ഒന്നും മിണ്ടില്ല… ഏട്ടനോട് കുറച്ച് സംസാരിച്ചു പിന്നെ ഷോറൂമിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, അവര് വന്ന് വണ്ടി എടുത്തോളമെന്ന്.. അഹ് ഹാ എന്താ സ്നേഹം. ബില്ല് വരുമ്പോളും ഈ സ്നേഹം കണ്ടാൽ മതിയായിരുന്നു..,,