നി എപ്പോളാടാ ബ്രോക്കറു പണി തുടങ്ങിയെ എന്ന് ഉള്ളിൽ ഇരുന്നു മോന്റെ മോൻ പറയുന്നുണ്ട്.. എന്റെ ഉള്ളിലെ കോഴിയാണ് ആ ചോദ്യം ചോദിച്ചത്.. അല്ലാതെ ഞാനല്ല, ഒരുനിമിഷം ഞാൻ കെട്ടിയതാണല്ലോ എന്നകാര്യം ഞാൻ മറന്നോയ്…
“” മാരീഡ് അല്ല മാട്രിമോണി… നിങ്ങള് കൊറേ ആയല്ലോ സെൻസസ്സ് എടുക്കാൻ തുടങ്ങിട്ട്,,
നിങ്ങൾക്ക് വേറെ രോഗികളെ ഒന്നും നോക്കാൻ ഇല്ലേ..””
എല്ലാം സഹിച്ചു നിന്നവളുടെ ക്ഷേമ നശിച്ചു അവൾ പൊട്ടിത്തെറിച്ചു എന്നെ നോക്കിയാണ് പറയുന്നതെങ്കിലും ഇടക്ക് കണ്ണ് അവളിലേക്ക് നീളുന്നുണ്ടായിരുന്നു..
“” അഹ് ഹാ ഭയങ്കര ചൂടത്തി ആണല്ലോ..ആരാ ഇത് ഇയ്യാളുടെ പെങ്ങൾ ആണോ. . “”
“” ഞാൻ ചുടത്തി ആകുവോ അല്ലാതെയോ ഇരിക്കും അതിപ്പോ അറിഞ്ഞിട്ട് എന്തോ വേണം.. പറ ഞാൻ നിങ്ങടെ ആരാണെന്ന് പറ… “”
ഇത്രേം നേരം എന്നോട് എന്നോട് മിണ്ടിയതും പോരാഞ്ഞിട്ട് അവളെ എന്റെ സഹോദരി ആക്കിയതിനുള്ള അമർഷമാണ് ഇപ്പോ കണ്ടത്, ഇവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ‘ മാഡംപള്ളിയിലെ ചിത്രരോഗി ” ഇവളിൽ കുടികൊല്ലുവായിരുന്നോ…
“” ആമി ബീഹെവ് യുവർ സെൽഫ്… ബുദ്ധി ഇല്ലാത്ത കുട്ട്യാ കാര്യമാക്കണ്ട സ്നേഹ പൊക്കോ…””
“” ആർക്ക്. ആർക്കാ ബുദ്ധി ഇല്ലാത്തെ നിക്കോ… ഈ നിക്കോ…അങ്ങനെനാണല്ലേ..
ന്നാ..
അങ്ങനെ ആരും ഇവിടുന്നിപ്പോ പോകണ്ട… “”
സ്നേഹ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.. സൈക്കോസിന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഭയാനകരമായ വേർഷൻ ഇത് ആദ്യ…
“” ഞാൻ ഇങ്ങേരുടെ ഭാര്യാ… അല്ലതെ പെങ്ങളൊന്നുമല്ല.. “”
“” ആയ്യോാ ഇയ്യാള് മാരീഡ് ആണോ… സോറി ഞാൻ അറിഞ്ഞില്ല.., “”