എന്തുചെയ്യാൻ… ബ്രൂറ്റിഷൻ ഞാൻ ചെയ്യാറില്ല..കാർന്നോമ്മാര് കാരണം വൃത്തിയുള്ള ഒരു കൊലമുണ്ട് മുഖമുണ്ട് അതുകൊണ്ട് ഇത് വരെ ബ്രൂറ്റിഷൻ ചെയ്യണ്ട വന്നിട്ടില്ല.. അവൾ എന്നെ നോക്കി ഒരു ക്ഷമാപണം നടത്തി ഞാൻ കൈയും കെട്ടി ചെറു ചിരിയോടെ നോക്കി നിന്നു
“” എന്തു ചെയ്യാം സ്നേഹ അങ്ങനെ ഒന്ന് പറ്റിപ്പോയി .. “”
സ്നേഹയെ കണ്ണിറുക്കി ഞാൻ അത് പറഞ്ഞപ്പോ ആമി ചുണ്ട് കൂർപ്പിച്ചു തിരിഞ്ഞിരുന്നു, അത് കണ്ടതും ചിരിച്ചോണ്ട് സ്നേഹയും അവിടെ നിന്നും യാത്രയായി..
“” പിണങ്ങിയോ എന്റെ പൊന്ന്… “”
സ്നേഹ പോയതും ഞാൻ അവളുടെ പിണക്കം മാറ്റാനാണെന്നോണം അവളുടെ കൈയിൽ പിടിച്ചതും അവളാ കൈ തട്ടി മാറ്റി,, ഇത്തവണ ഞാനവളെ ചേർത്തുപിടിച്ചപ്പോ ആദ്യം പെണ്ണ് എതിർതെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ല..
“” ഞാൻ ആരുടേം പൊന്നൊന്നും അല്ല.. “”
“” ഓ അപ്പൊ ഭയങ്കര കലിപ്പാണല്ലോ.. എന്നാ അതിനുള്ള മരുന്നൊക്കെ എന്റൽ ഉണ്ടേ..””
ചുണ്ട് ഉമ്മവയ്ക്കാൻ പാകത്തിന് കൂർപ്പിച്ചുപിടിച്ചു അവളുടെ കവിളൊരം ചെന്നതും
“” ന്നെ ഉമ്മവല്ലോം വെച്ചാ.. അഹ്.. “”
ഏയ്യ് ഭീഷണി.. അതും ഉമ്മക്ക്.. എന്നാൽ ഇന്ന് വച്ചിട്ടെ ഉള്ളൂ ബാക്കി കാര്യം..
.
“” നി എന്നെ ഭീഷണിപെടുത്താറായോ… നിന്നെ ഇന്ന് ഉമ്മവച്ചു കൊല്ലുടി ഉണ്ടക്കണ്ണി.. പിശാചേ..””
“” അതിനു വേണ്ടിയല്ലേടാ ന്റെ കള്ള കുട്ടുസാ ഞാൻ പിണക്കം കാണിച്ചേ.. “”
ഏയ്യ്… ഞെട്ടി ഞാൻ അവളെ നോക്കുമ്പോൾ നാണം കൊണ്ട് പൂത്തു നിൽക്കുന്ന അവളെ ആർദ്രമായി ചുംബനങ്ങൾ കൊണ്ട് ഞാൻ മൂടി.
എന്റെ മുക്കിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്ന കുട്ടത്തിൽ അവളുടെ പാൽപുഞ്ചിരി ആ മുറിയാകെ മുഴങ്ങി കേട്ടുകൊണ്ടിരുന്നു