അങ്ങനെ നടന്നുനീങ്ങുമ്പോളാണ് ആ ഒരു മുഖം ഞാൻ കാണുന്നത് വയ്യാതെ മുടന്തി നടന്ന അവളെ എടുത്ത് പൊക്കി കറങ്ങി ദിശ മാറ്റുമ്പോൾ പെണ്ണ് ചെറുതായി ഒന്നോച്ച വെച്ചു
ആളുകൾ അവളുടെ ആ ഒച്ച കേട്ട് നോക്കുണ്ടേലും ഞാൻ അത് മൈൻഡ് അകതെ അവളേം കൊണ്ട് നടന്നു
“” എന്താ പറ്റിയെ.. പൈയ്യെ പോ കാല് വേദനിക്കാണ്.. “”
എന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് പ്രാന്ത് പിടിച്ച പെണ്ണ് എന്നെ നോക്കി, അതിനവളോട്
“” പറയാം… എന്തൊക്കെ വന്നാലും തിരിഞ്ഞു നോക്കരുത്…””
അതെന്താ നോക്കിയാല് എന്നും പറഞ്ഞു തിരിഞ്ഞു നോക്കാൻ പോയ അവളുടെ തടിക്ക് പിടിച്ച് നിർത്തി
പുറകിൽ ഒരു പ്രാന്തി ണ്ട് അവള് കണ്ടാൽ നമ്മടെ കാര്യം പോക്കാ.. അതുകൊണ്ട് നീ തിരിഞ്ഞു നോക്കല്ലേ എന്ന്നുംഅവളേം കൊണ്ട് വേഗം മുന്നോട്ട് പോകുമ്പോൾ പെണ്ണിന്റ കഴുത്ത് അവൾപോലുമറിയാതെ തീരിയാണോ…? വേണ്ടായോ….? എന്ന സംശയത്തിൽ ചലിച്ചുകൊണ്ടിരുന്നു.. എത്രെയൊക്കെ വേണ്ടന്ന് പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കി..
അവളേം കുറ്റം പറയാൻ ഒക്കുകേല അത് നമ്മള് ” മലയാളി ” കളുടെ ഒരു രീതി ആണല്ലോ എടാ അങ്ങോട്ട് പോകണ്ട അവിടെ പോയാൽ നീ മരിക്കും എന്ന് പറഞ്ഞാൽ.. എന്നാൽ ആ മൈരൊന്ന് കാണണമല്ലോ എന്നും പറഞ്ഞു പോകുന്ന ടീം ആണ് നമ്മൾ.. അഹകാരത്തിന്റെ കാര്യത്തിൽ മലയാളികളെ തോല്പിക്കാൻ ആകില്ല മക്കളെ..
തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് എന്തോ കണ്ട് മനസിലായിട്ട് ഓടി ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഒരു പെണ്ണിനെയാണ് അതോടെ പെണ്ണ് എന്റെ കൈയിൽ ബലമായി പിടിച്ച്
“” ഓടിക്കോ അജുവേട്ടാ.. ആ പ്രാന്തി മ്മടെ അടുത്തേക് വരുന്ന്.. ബാ എന്റെ കൂടെ വാ വേഗം രക്ഷപെടാം “”
അഹ് പാസ്ററ് അവൾക്ക് നടക്കണമെങ്കിൽ ആരുടേലും സഹായം വേണം ആ അവൾ എന്നെ രക്ഷിക്കാമെന്ന് നല്ല തമാശ.. അപ്പോളേക്കും അവൾ ഞങ്ങളുടെ അതുത്തേക്ക് എത്തിയിരുന്നു