വേറെ നിവർത്തിയില്ലാതെ ഞാൻ തിരിഞ്ഞു നോക്കി അപ്പോളും ആമി എന്റെ കൈ പിടിച്ച് വലിക്കുണ്ട്.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു മങ്ങിയ ചിരി കൊടുത്തു.
“” അഹ്… ആതിര… എന്തുണ്ട്.. “”
ആ മുഖം എന്റെ ഓർമ്മയിൽ നിന്ന് വിട്ടകന്നിട്ട് വർഷം രണ്ടാകുന്നു, എന്നോ ഉള്ളിൽ കയറി കൂടിയ പെണ്ണ്.മനസ്സറിഞ്ഞു സ്നേഹിച്ച പെണ്ണ്..ഒരു ദിവസം ഒന്നും പറയാതെ ഒരു കല്യാണ കുറി മാത്രം തന്നകന്നവൾ..
“” അപ്പൊ മറന്നിട്ടില്ല ല്ലെ.ഞാൻ കരുതി ന്നെയൊക്കെ മറന്നെന്നു. അല്ല നീ എന്താ ഇവിടെ.. “”
അവൾ നന്നായി തന്നെ മാറിയിരിക്കുന്നു,, അവസാനം കണ്ടതിൽ നിന്നും കുറച്ച് തടി വച്ചിട്ടുണ്ട് സംസാരത്തിലും എല്ലാം ഒരു സ്ത്രീ ആയി മാറിയത് പോലെ..ഇടക്ക് അവൾ ഒളിക്കണ്ണിട്ട് ആമിയെ നോക്കുന്നുണ്ട് അവൾ ആണെകിൽ ഏതെടാ ഇവൾ എന്നൊരു ഭാവവും
“” ഇവിടെയോ.. ഇവിടെ ഒന്ന് തൊഴാൻ വന്നതാ പറ്റുമെങ്കിൽ രണ്ട് ഷൈന പ്രതീക്ഷണം കൂടെ നടത്തണം…””
പിന്നല്ലാതെ ഹോസ്പിറ്റലിൽ മനുഷ്യൻ വരുന്നത് എന്തിനാ വയ്യാതെ , അല്ലാതെ ഐസ് ക്രീം കഴിക്കാൻ ആരേലും ഇവിടെ വരുവോ ഏതാടാ ഇവള്.. ഇവൾക്കൊരു മാറ്റോം ഇല്ല, ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുത്തു…
അതിനവളെന്നെ ചൂഴ്ന്നു നോക്കി, എന്റെ സൈഡിൽ ഒരാക്കി ചിരിക്കൂടെ കേൾകാം എന്റെ പൊന്നിന്റെ.
” ഏയ്യ് ചെറിയൊരു ആക്‌സിഡന്റ്.. അങ്ങനെ വന്നതാ. നിനക്ക് പിന്നെ എന്തൊക്കെ ഉണ്ട്..,””
“” ആക്‌സിഡന്റ് ഓ .. എന്നിട്ട് നിനക്ക് എന്തേലും.., എന്താ ഉണ്ടായേ.. “”
അവൾ എന്റെ മുറിവ് വീണ നെറ്റിയിൽ വിരൽ ഓടിച്ചു ചോദിച്ച്. ഹൊ എന്താ സ്നേഹം ഇത് പണ്ട് കാണിച്ചേൽ അന്ന് ചിലവാക്കിയ കാശിന്റലും പലിശ ഇടക്കവായിരുന്നു,,,