പിന്നെ എന്നെ മൊത്തത്തിൽ ഒന്ന് നോക്കാൻ എന്നോണം വന്നതും വേറെ രണ്ടു കൈകൾ അവളുടെ കൈകളെ തടഞ്ഞു.. ഒരു വളിച്ച ചിരിയോടെ അതുകണ്ടെനിക് കുറച്ച് സന്തോഷം തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല..
“” വലിയ കുഴപ്പമൊന്നും ഇല്ല.. “”
എന്റെ ദേഹത്ത് നിന്നും അവളുടെ കൈകൾ ഈർച്ചയോടെ എടുത്ത് മാറ്റുന്നതിനൊപ്പം അവൾക്കുള്ള മറുപടിയും കൊടുത്ത് ആമി കൈയും കെട്ടി നോക്കി നിന്ന് കത്തുന്ന കണ്ണുകളോടെ.. ഇത് ആരാ എന്ന് കണ്ണുകൊണ്ട് കാണിച്ച ആതിരക്ക് ഞാൻ അവളെ പരിചയപ്പെടുത്തി
“” ആഹ് ആതിര ഇതാണ് എന്റെ ഭാര്യ… ആമി.. അനാമിക അർജുൻ.. “”
അതിനവൾ ഒരു കേറുവോടെ ആമിയെ നോക്കിയെങ്കിലും ആമി എന്റെ കൈകൾക്കിടയിലൂടെ കൈകൾ കോർത്തു പിടിച്ച്.. ഇതെന്റേത് മാത്രമാണ് എന്നൊരു തീർച്ചയിൽ.
എന്നിട്ടും ഇവളെന്തിനാ ഇങ്ങനെ നോക്കണേ.. ഈ കുണ്ണക്ക് ഇതെവിടുന്നു പെണ്ണ് കിട്ടിയെന്നാകുവോ..അയാൽ എനിക്ക് മൈരാ,,തെങ്ങ് ഉള്ളടത്തോളം കാലം കുമാരൻ ചെത്താൻ ഇറങ്ങുക തന്നെ ചെയ്യും
അതെന്തിനാ പന്നി നീ ഇത് ഇവിടെ പറഞ്ഞെ… എന്നൊരു ആഷിരീരി..ഏത് മാറ്റവനാ മനസ്സ് അവശമുള്ളപ്പോ ഒന്നും വരൂല ഇല്ലാത്തപ്പോ ഓടിക്കോണച്ചു വന്നോളും. ഉണ്ട ചോറിനു നന്ദില്ലാത്ത നാറി..
അങ്ങനെ ഒന്നും പറയല്ലേ മൊതലാളി… എന്ന് മനസ്സിൽ നിന്നും മറുപടിയും വന്നു.. .
. “” അല്ലെടി നീ എങ്ങനെ ഇവിടെ.. ഹസ്ബൻഡ് എവിടെ.. കണ്ടില്ലല്ലോ.. “”
“” ഓ അങ്ങേര് ദുബായിൽ ആടാ.. അങ്ങേർക്ക് കാശ് മാത്രം മതി…എന്നേം കൊച്ചിനേം ഒന്നും വേണ്ട “”
ആമി ചേർത്തുപിടിച്ചിരിക്കുന്ന കൈകളിൽ നോക്കിയാണ് അവൾ അത് പറഞ്ഞവസാനിപ്പിച്ചത്,, അത് അവൾക്കത്രക്ക് അങ്ങോട്ട് സുഖിച്ചില്ല ( ആമിക്ക് )
പണ്ട് കല്യാണത്തിന്റെ ലെറ്ററും തന്ന് ഇവള് പോയപ്പോ ഞാൻ ഒരുപാട് വിഷമിച്ചു..അന്ന് ഇവള് പോയത് വെറും കൊതുമ്പ് വള്ളത്തിലേക്ക് ആണല്ലോ ദൈവമേ..
അന്നെന്താടി നീ പറഞ്ഞെ..കാശിനു കാശ് വേണം ഞാൻ നിന്നെപോലെയല്ല പ്രാക്ടിക്കൽ ആണെന്നല്ലേ..എന്നിട്ട് ഇപ്പോളും പ്രാക്ടിക്കൽ നടക്കുന്നുണ്ടോടി… എന്ന് മനസ്സിൽ ആക്രോഷിച്ചു പുറമെ നിരസം മുഖത്തുവരുത്തി നിന്നു.. അഹ് ഇത്തവണത്തെ മികച്ച നടനുള്ള അവാർഡ് മിസ്സായല്ലോ ദൈവമേ