“” ദേ പെണ്ണെ നിനക്ക് കുറച്ച് കൂടുന്നുണ്ടേ… “”
അവൾ ഒന്നും മിണ്ടില്ല.. കൈയും കെട്ടി മുഖം വലത്തേക്ക് ചെരിച്ചു എന്തൊക്കെയോ പിറുപിറുത്തി
“” എനിക്കൊന്നും മനസിലാവില്ലെന്നാണ് ഇവിടെ ഉള്ളോരുടെ വിചാരം.. ഹാ ഞാൻ പൊട്ടിയാണല്ലോ,കാശില്ലാത്ത വീട്ടിലെ ആണല്ലോല്ലേ ഞാൻ ചത്താലെന്ത്.. ജീവിച്ചാൽ എന്ത്.. “”
“” ദേ ആമി ഇനി നീ ഇമ്മാതിരി വല്ലോം പറഞ്ഞാൽ ചെള്ള അടിച്ചുഞാൻ പൊട്ടിക്കും .പറഞ്ഞില്ലെന്നു വേണ്ട..””
“” ഹമ്… ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട, ഇനി അങ്ങനെയൊന്നും ഞാൻ പറയില്ല..””
ചാടി കേറി എന്റെ കവിളിൽ ഒരുമ്മ. വയ്യാത്ത കാലുമായി ഇവൾ ഇങ്ങനെ ഓടുന്നത് കാണുമ്പോൾ ഒരു പേടി..
“” ഈ പാവത്തിന് അകത്തേക്ക് വരാമോ.. പ്രണയജോഡികൾ പ്രണയിച്ചു കഴിഞ്ഞോ!അതോ ഞാൻ പോയിട്ട് പിന്നെവരാണോ..?? ”
ഡോറിന് അടുത്തു നിന്ന് ഞങ്ങളെ നോക്കുന്ന മാഗിയെ കണ്ടപ്പോ അവൾ എന്നിൽ നിന്നും വിട്ടകന്നു.. പെട്ടെന്ന് പെണ്ണിന്റ മുഖത്ത് രക്തം ഇരച്ചു കേറി ആകെ ചുവന്നു തുടുത്ത്
“” കേറി പോര് വലിയ രീതിയിൽ ഉള്ള റൊമാൻസിലേക്ക് കടന്നിട്ടില്ല ഞങ്ങൾ.. വാ.. “”
ചമ്മി നിൽക്കുന്ന ആമിയെ നോക്കി യാണ് ഞാൻ അത് പറഞ്ഞത് , അതിനുടനെ അവളുടെ കണ്ണുരുട്ടലും കൈയിൽ ഒരടിയും കൂടെയായപ്പോ പൂർത്തിയായി. ഒരു ചിരിയും സമ്മാനിച്ചു മാഗി അകത്തേക്ക് കേറി പിന്നെ ഓഫീസിലെ കാര്യങ്ങളിൽ ആയി ഞങ്ങളുടെ ചർച്ച.. ഞാൻ ഇല്ലാത്തത് കൊണ്ട് രണ്ടു പ്രൊജക്റ്റ് നഷ്ടപെട്ടെന്നും ഓഫീസിൽ നിന്നും ഹൈലി പ്രഷർ ആണെന്നും പറഞ്ഞു.. ഞാൻ ഓഫീസിലേക്ക് വിളിച്ചു മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് പറഞ്ഞു ,, ആമിക് ഇപ്പോ വലിയ കുഴപ്പം ഇല്ല.. കാലിലെ പ്ലാസ്റ്റർ അഴിച്ചാൽ അവൾ ഒക്കെയാണ്..