പിന്നെ പെട്ടെന്ന് ഒരു ഞെട്ടൽ എന്റെ ഉള്ളിലേക്ക് ഊർന്നു വീണു…
ആമി……….. എന്നോറക്കെ കരഞ്ഞു പോയി ഞാൻ….
©©©©©
ബോധമറ്റുകിടക്കുന്ന അവളെ ഏതോ ഒരു പ്രരണയിൽ ഞാൻ വാരിയെടുത്തു കാലുകൾ നിലത്തുറക്കുന്നില്ല തോളിന് നന്നായിത്തന്നെ വേദന,അതൊന്നും വക വൈകാതെ റോഡിലൂടെ വരുന്ന ഓരോ വണ്ടിക്കും കൈ കാണിക്കുമ്പോൾ എന്റെ കണ്ണുകൾ അനിയാദൃതമായി ഒഴുകിയിറങ്ങുണ്ടായിരുന്നു ആ മുഖത്തേക്കൊന്ന് നോക്കാനോ കൂടെ എനിക്ക് കഴിഞ്ഞിരുന്നില്ല,, ഒടുവിൽ ഏതോ വണ്ടിക്ക് വട്ടം വച്ച് നിർത്തുമ്പോൾ പോലും ഞാൻ മറ്റൊരു ഒരവസ്ഥായിൽ ആയിരുന്നു..
“” എന്റിശ്വര ഒന്നും… ഒന്നും…… വരുത്തരുതേ ,,,, എന്റെ പൊന്നിനെ……നിക്ക്…എനിക്ക്. …….സ്നേഹിച്ചു കൊതിതീർന്നില്ല…. “”
ഞാൻ ആ ഓട്ടോയിൽ അലമുറയിട്ട് കരയുകയായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു ആ വണ്ടിയുടെ സ്പീഡ് കൂടുന്നതായി തോന്നി.. മുഖത്തുടെ ഒലിച്ചിറങ്ങുന്ന ചോര അവളുടെ മുഖത്തർക്ക് വീഴുമ്പോൾ എന്റെ ചങ്കു പൊട്ടുകയായിരുന്നു.
©©©©
വെച്ചുകെട്ടിയ നെറ്റിയിലെ മുറിവിന് പുറമെ തോളിനും ചെറിയ രീതിയിൽ പെയിന്റ് പോയിട്ടുണ്ട് എനിക്ക്..അവളെ ഡോക്ടർ ചെക്ക് ചെയ്യുമ്പോളും എനിക്ക് എന്നെത്തന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല, ജീവിതത്തിൽ ആ നിമിഷം ഒറ്റപ്പെടൽ എന്താണെന്ന് ഞാൻ അറിഞ്ഞു ആരും ഇല്ലാത്ത അവസ്ഥ അത് ഓർക്കുമ്പോൾ തമാശയായിരിക്കാം എന്നാൽ ഒരനുഭവം വന്നാൽ താങ്ങാൻ പറ്റില്ല, ഒന്ന് സമദനിപ്പിക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോകും. അപ്പോളും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..മാഗിയെ ഞാൻ വിളിച്ചുപറഞ്ഞിരുന്നു എങ്ങനെയോ അതിനുള്ള ബോധം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് എനിക്ക് അറിയില്ല. ,, ഈ അന്തരീക്ഷം എന്നെ ഭ്രാന്തൻ ആക്കുന്നതായി തോന്നി അല്ല തോന്നൽ അല്ല..
“” അനാമിക അർജുന്റെ ആരേങ്കിലും…. “””
ഡോർ തുറന്ന് തല മാത്രം പുറത്തേക്കിട്ട് ഒരു നേഴ്സ് ചോദിച്ചതിന് ഞാൻ എണ്ണിറ്റ്,, എന്നെ തന്നെ പിന്താങ്ങി സംസാരിക്കാൻ ആ സമയത്ത് നാവു പൊങണില്ല
“” കുറച്ച് ബ്ലഡ് പോയിട്ടുണ്ട് അതിന്റെ ഒരു ഷോക്കിൽ ബോധം പോയതാ.., പിന്നെ വീണതും അല്ലെ കാലിനു ചെറിയരീതിയിൽ തൊലിയും പോയിട്ടുണ്ട്… അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ,, പെട്ടെന്ന് B+ ബ്ലഡ് കൊണ്ട് വരണം… “”