©©©©
അവളെ ഇന്നലെ ഡിസ്റ്റർജ് ചെയ്തു.. രണ്ടുദിവസം കഴിഞ്ഞാൽ .അവൾക്കു ക്ലാസ്സിലും പോയി തുടങ്ങാം.. അതിന് മുൻപ് അവൾക്ക് കുറച്ച് ഷോപ്പിംഗ് ചെയ്യണം, വലിയ വലിയ ടീംസ്സ് വരുന്ന കോളേജ് അല്ലെ അപ്പൊ നമ്മളായിട്ട് കുറക്കണ്ട.. ഞാൻ ഇന്ന് മുതൽ ഓഫീസിൽ പോകും.. അങ്ങനെ പോകാൻ ഒരുങ്ങി നിൽകുമ്പോളാണ് അവളും വരുന്നു എന്നും പറഞ്ഞു ഒറ്റകലിൽ നിൽക്കാൻ തുടങ്ങിയത്.. പിന്നെ മാഗിയും പറഞ്ഞു ഇവൾ ഇവിടെ ഒറ്റക്കല്ലേടാ പോന്നോട്ടെന്ന് പോരാത്തതിന് കല്യാണം കഴിഞ്ഞ കാര്യം ഓഫീസിൽ ആർക്കും ഇതുവരെയായി അറിയില്ല. അതങ്ങ് പോളികുവേം ചെയ്യാം.. ഞാനും നോക്കിയപ്പോ അതാ നല്ലതെന്ന് തോന്നി.
“” ഏതായാലും ഇവളും കൂടെ വന്നത് നന്നായി..;; “”
കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്നെ ഒന്ന് പാളി നോക്കിയാണ് മാഗി സംസാരിച്ചു തുടങ്ങുന്നത് അതിന് എന്തെ… എന്ന് ചോദിച്ചപ്പോ
‘” അല്ല ഓഫീസിലെ ഹാൻഡ്സോം ഗായ് അർജുൻ വിശ്വനാഥൻ വിവാഹിതൻ ആയി എന്നറിയുമ്പോൾ അവിടെ പലർക്കും ഇന്ന് പലതും സംഭവിക്കാം.. “”
ഇത്രേം പറഞ്ഞവസാനിപ്പിച്ച് അവൾ ഒരു കണ്ണിറുക്കി എന്നെയൊന്നു പാളി നോക്കി.. ഞാൻ തിരിഞ്ഞു ബാക്കിലെ സീറ്റിലേക്കും..
കാര്യം അവിടെ ചിലർക്കൊക്കെ എന്നെയൊരു നോട്ടം ഇല്ലാത്തിലാ, എന്നാൽ എന്റെ ഉള്ളിൽ എന്നും ഒരു നാട്ടിൻപുറത്തുകാരിയായിരുന്നു ഉള്ളത്.. പിന്നെ അവള് പറഞ്ഞത് മുഴുവൻ സത്യവൊന്നും അല്ല എന്നെക്കാളും നല്ല ബോയ്സ് അവിടെ ഉണ്ട്., പിന്നെ എന്റെ ക്യാരക്ടർ ന്റെ ആയിരികാം ആളുകൾക്ക് ഇഷ്ടം.
ഹൊ ഭാഗ്യം ദൈവം എന്റെ കുടെയാ അവള് വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുന്നു ഒന്നും കെട്ടില്ലെന്ന് തോന്നുന്നു, എന്നിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു
അതിനു മാഗിയെ നോക്കി ‘കേട്ടില്ല പൊടി കോപ്പേ എന്ന് ചുണ്ടനക്കിയതും
“‘ പറഞ്ഞതെല്ലാം ഞാൻ കേട്ടു… എനിക്ക് ചെവിക്കൊരു കുഴപ്പോം ഇല്ലന്നെ…””