“” ഇങ്ങനെ ഉണ്ടോ രണ്ടെണ്ണം ഇപ്പോ നോക്കിയാലും അടി.. ഇത് കൊച്ച് കുട്ട്യേളെക്കാളും കഷ്ടാ,””
കുറച്ച് നേരം പരസ്പരം നോക്കി നിന്നു..ഇത് ഇവിടെ ഇടക്ക് നടക്കുന്നതായതിനാൽ അവിടെ ഉള്ളുവർ ഇവനൊക്കെ ഇത് നിർത്താറായില്ലേ എന്നൊരു ലൂക്കും ഇട്ട് പോകുന്നു
©©©©©©
“” നീ നേരെ മാഗിക്ക് ഒപ്പം അവളുടെ കേബിനിലേക്ക് പോയാൽ മതി.. ഞാൻ അങ്ങോട്ടേക്ക് വന്നോളാം.. ഒക്കെ.. ഒക്കെയാല്ലെടി.. “”
എന്ന് പറഞ്ഞു മാഗിയുടെ അനുവാദം കിട്ടിയപ്പോ ഞാൻ തിരിഞ്ഞു നടന്നു.. പുറത്തുള്ള കടയിൽ കേറി കുറച്ച് സ്വീറ്റ്സ് വാങ്ങി തിരികെ ഓഫീസിൽ കേറുമ്പോളാണ് മാഗിയുടെ കൂടെ അകത്തേക്ക് കേറാതെ നിൽക്കുന്ന ആമിയെ കാണുന്നത്..
“” എന്താടി നിങ്ങള് ഇതുവരെ അകത്തേക്ക് കേറില്ലേ..””
അവരുടെ അടുക്കലേക്ക് ചുവടുകൾ വൈകുന്നതിന്റെ കൂടെ ഞാൻ അത് ചോദിച്ചതും
“” നിന്റെ പെമ്പ്രന്നോത്തിക്ക് പേടിയാണെന്ന്.. അതോണ്ട് അകത്തേക്ക് വരണില്ലന്ന്… “”
ആമിയെ നോക്കി കണ്ണുരുട്ടുന്ന മാഗി അവളെ പിടിച്ച് വലിച്ചു
“” നിന്റെ പേടി ഞാൻ ഇന്ന് തീർത്തു തരാം.. ഇങ്ങോട്ട് വാടി ഒണക്ക കമ്പേ… “”
അഗനവാടിയിൽ പിള്ളേരെ കൊണ്ട് പോകുന്ന പോലത്തെ പോക്കും നോക്കി ഒരു ചിരിയോടെ അവർക്ക് പിന്നാലെ ചുവടുകൾ വെച്ചു..
അവളെ മാഗി അവളുടെ സീറ്റ് ലേക്ക് കൊണ്ട് പോയി അതോടെ ഞാൻ MD യെ കാണാനും
” മാഡം മെ ഐ… “”
“” അല്ലിതാര്.. എന്തുപറ്റി ഇങ്ങോട്ടൊക്കെ വരാൻ .. പുറത്തേക്ക് വല്ലോം ഇറങ്ങിയ കുട്ടത്തിൽ വഴി മാറി കേറിയതാണോ… “””
ലീവ്നു പുറമെ ലീവ് എടുത്തതിനുള്ള അമർഷമാണ്. അതിനു നന്നായി തന്നെ ഞാൻ ഇളിച്ചു അകത്തേക്ക് പൂർണമായി കേറി.