“” അതുപ്പിന്നെ മാഡം… എന്റെ കല്യാണം ഒക്കെയായായിരുന്നു അതെല്ലാം വന്നപ്പോ പറ്റിപോയത . “”
ഞാൻ എന്റെ സത്യാവസ്ഥ മനസ്സിലാക്കി കൊടുകുവെന്നോണം പറഞ്ഞു മുഴുവപ്പിക്കലും അവിടെ ഒരു ഞെട്ടൽ.. കണ്ണുകൾ അനുസരണയില്ലാതെ ആ ക്യാബിൻ മുഴുവൻ പരത്തി നടന്നു, കണ്ണുകൾ എന്തിനുവേണ്ടി പെടക്കുന്ന പോലെ,ആ ഭാവങ്ങൾ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടു
.
“” ഓ കല്യാണമൊക്കെ കഴിഞ്ഞോ…. എങ്കിൽ പിന്നെ കൊച്ചിന്റെ നൂലുകെട്ടൂടെ കഴിഞ്ഞിട്ട് ഇങ്ങോട്ട് എഴുന്നള്ളിയാൽ പോരായിരുന്നോ..””
പൂർവ്വധികം ശക്തിയോടെ അവർ എന്റെ MD ഗായത്രി മേനോൻ നിന്ന് വിറച്ചപ്പോ
എല്ലാം സംയമനമായി കേട്ടുനിന്നു ഉള്ളിൽ ഒരായിരം തെറി വിളിച്ചുകൊണ്ടു ..
“” മാഡം ഞാൻ പറഞ്ഞല്ലോ..പെട്ടെന്ന് ഉണ്ടായ ഒരു മാരേജ് ആണ്… ഞാൻ പോലും ഏറെ വൈകിയാണ് അറിഞ്ഞത്,. സൊ പ്ലീസ് മാഡം..””
ഞാൻ കാര്യങ്ങൾ ഏകദേശം വിശദീകരിച്ചു, ഇപ്പൊ ചെറിയ ഒരയവുവന്നപോലെ എന്നാലും മുഖത്തെ ഇരുളിച്ച അങ്ങോട്ട് മാറീട്ടില്ല
“” സീ അർജുൻ, എനിക്ക് മനസിലാകും അവസ്ഥ എന്നാൽ എനിക്ക് മുകളിൽ നിന്നുള്ള പ്രഷർ കൂടുതലാണ് പിന്നെ താൻഇല്ലാത്ത കാരണം ഒരുപാട് ആഡ് നമ്മുക്ക് മിസ്സ് ആയി.,,
ഏതായാലും താൻ വന്നല്ലോ.. ഇനി ഉടനെയൊന്നും ലീവ് പ്രതീക്ഷിക്കണ്ട… “”
ഒരുപാട് നേരത്തെ കലപിലക്കു ശേഷം അവരൊന്നു തണുത്തു, പിന്നീട് കാര്യങ്ങൾ ശാന്തമായി പറഞ്ഞു മനസിലാക്കി തന്നു.
“” വേണ്ട മാഡം ഉടനെയൊന്നും വേണ്ട നാളെ മാത്രം മതി ലീവ്.. “”
എന്ന് എന്നെകൊണ്ട് പറ്റാവുന്ന അത്രേം ദയനീയത മുഖത്ത് കുത്തിനിറച്ചു അതുകുടെ കേട്ടത്തോടെ ഗായത്രി മാഡത്തിന്റെ മുഖം ആകെ വലിഞ്ഞു മുറുകി..