എന്തോ ഓർത്തെടുക്കുവാന്നോണം പറഞ്ഞുതുടങ്ങിയ വാചകങ്ങൾ ഡോറിലെ മുരടനക്കത്തിൽ അവർക്ക് നഷ്ടമായി,, പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി സെറ്റ് ചെയ്തു,, ആർക്കോ വേണ്ടി.. ഞാൻ ഹാപ്പിയാണ് എന്നറിക്കാൻ എന്നോണം. ഇതിനൊക്കെ ഇപ്പോ എന്താ സംഭവിച്ചേ.. എന്നുള്ള ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ
“” വാടോ!! അവിടെതന്നെ നില്കാതെ…””
മാഗി അകത്തേക്ക് കയറിയപ്പോ തന്നേക്കൂടെ ചേർത്തണോ ഇവര് അകത്തേക്ക് വിളിച്ചതെന്നറിയാതെ ഡോറിന്റെ അടുത്തുനിന്നു എന്നെതന്നെ നോക്കുന്ന അവളോട് ഗായത്രി മാഡം സംസാരിച്ചപ്പോ.. കണ്ണുകൾ എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രികരിച്ചു എന്നോട് ചേർന്നുവന്നു നിന്നു..
“” എന്റെ മാഗി ഇവനോ വിവരം ഇല്ല എന്നാൽ നിനക്കെങ്കിലും കാണുന്നു കരുതി… “”
എന്നെ ഒന്നു പാളി നോക്കുന്ന കുട്ടത്തിൽ മാഗിക്ക് നേരെ ചോദ്യം, അതിപ്പോ ന്താ ഇണ്ടായേ.. എന്നൊരു മുഖഭാവത്തോടെ എന്നെയും ഗായത്രിയെയും മാറി മാറി നോക്കിയവൾ.
“” നീ എന്തായാലും ഇവന്റെ മാരേജ് കഴിഞ്ഞകാര്യം അറിയാതെയിരിക്കാൻ സാധ്യതയില്ല,, “”
“” എന്റെ പൊന്ന് ഗായത്രി മാഡം ഇവൻ… ഈ നിക്കണ ഇവൻ, നിഴലുപോലെ കുടെയുണ്ടായിരുന്ന ഈ പരനാറി… “”
പെട്ടെന്ന് ഗായത്രി അമ്പരന്ന് നോക്കുന്നത് കണ്ട് യഥാർത്ഥ സ്വഭാവം പുറത്തുവന്നതിലുള്ള ചമ്മല് ഉള്ളിലൊതുക്കി വാക്കുകൾ നിർത്തുമ്പോൾ സൈഡിൽ നിന്നും ആമിയുടെ കുണുങ്ങിചിരി കേൾക്കാമായിരുന്നു,, അത് കണ്ട് അവളോട് ചിരിക്കരുത് എന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോ പെണ്ണ് കൈ കൊണ്ട് വാ പൊത്തി എന്റെ കൈയുടെ ഭാഗം വരുന്ന ഷർട്ടിൽ മുഖമോളുപ്പിച്ചു. എന്നൽ അതിനൊന്നും വിലകൊടുക്കാതെ മാഗി
“” സോറി മാഡം പെട്ടെന്നുണ്ടായ ഫിറ്റസ്റ്ക്ഷനിൽ പറഞ്ഞുപോയതാ.. “”
ഗായത്രിയെ നോക്കി ഒരു ഇളിലും എന്നെ പല്ലുകടിച്ചും കാണിച്ചു അവൾ ന്യായികരണങ്ങൾ നിരത്തുന്നത് നിർത്തി
“” ഓക്കേ ഓക്കേ… അല്ല എന്താ തന്റെ പേര്?.. “