മാഗിയിൽ നിന്നും കണ്ണുകൾ വേർപെടുത്തി ആമിക്ക് നേരെ കൊണ്ടുവന്നതും അവള് ചെറുതായി വിറക്കാൻ തുടങ്ങി, അവളെ സമദനിപ്പിക്കണമെന്നോണം അവളുടെ കൈകളിൽ പതിയെ തട്ടി പേരുപറഞ്ഞു കൊടുക്കാൻ പാഞ്ഞതും അവൾ ചെറു ചിരിയോടെ പേര് പറഞ്ഞു..
ഒന്നിൽ പഠിക്കുന്ന കൊച്ചുകുട്ട്യേ അച്ഛൻ സമദനിപ്പിക്കുന്നപോലത്തെ എന്റേം അവളുടെം പ്രവർത്തിയിൽ ഗായത്രി കൗതുകത്തോടെ നോക്കി നിന്നിട്ട് ഒരു ചിരി അവരിലും വിരിഞ്ഞു മാഗി അവളുടെ നിഷ്കളങ്കത കണ്ടിട്ട് കൈയും കെട്ടി നോക്കി ചിരിച്ചോണ്ട് നില്കുന്നു. എനിക്ക് പിന്നെ പണ്ടേ ക്യൂട്ട്നെസ് ഓവർ ലോഡ് ആണല്ലോ… ഏത്.
‘ ഉങ്ക സ്മൈൽ ക്യൂട്ടയിരിക്കു ‘
©©©©©©©
“” നിർത്ത് നിർത്ത്… മതി .കുറെയായല്ലോ… രണ്ടും കൂടെ സ്വന്തം കഥ അങ്ങനെ പറഞ്ഞൊപ്പിക്കുവാ അല്ലെ… “”
എന്റെ നെഞ്ചിലായി കിടക്കുന്ന എന്റെ ജീവനെയും ഞങ്ങളുടെ ജീവന്റെ ജീവനെയും ചേർത്ത് പിടിച്ച് മുടിയിൽ തലോടി കഥ പറഞ്ഞ ഞനും എന്റെ നെഞ്ചിൽ കൈവെച്ചു തലയിണ പോലെ കിടക്കണ ആമിയും മുഖമുയർത്തി എന്നെ നോക്കി
“” അതെന്താ മോളെ നി അങ്ങനെ ചോദിച്ചേ…!!
അങ്ങനെ തോന്നിയോ.. “”
“” തോന്നി ശെരിക്കും തോന്നി..!!
ഏതായാലും നിങ്ങളുടെ പ്രണയകഥ കൊള്ളാം… അമ്മക്ക് നേരത്തെ ഈ കുശുമ്പൊക്കെ ഉണ്ടല്ലേ അപ്പേ… “”
“” പിന്നെ… അതെല്ലെടി അപ്പക്ക് അവളെ ഇത്രേം ഇഷ്ടം വരാനുള്ള കരണവും.. “”
“” അയ്യടാ അപ്പയും മോളും എനിക്കെട്ട് നല്ലരീതിയിൽ പണിയുന്നുണ്ടല്ലോ… “”
അതിന് പോട്ടെ ട്ടോ.. എന്ന് മോള് അവളോട് പറഞ്ഞപ്പോ നി പോടീ ന്നും പറഞ്ഞു ഒരടിയും അവൾക്കിട്ട് കൊടുത്തു.
“” മോളെ അപ്പേടേം അമ്മേടേം കഥ അല്ലാട്ടോ ഇത്.. നി പെട്ടെന്ന് പറഞ്ഞപ്പോ കഥക്ക് ഒരു ഫ്ലോ കിട്ടാൻ ഞങ്ങളുടെ പേര് ചേർത്തെന്നെ ഉള്ളൂ..