ഞങ്ങളുടെ കഥയും ആയി സാമാന്യം ബന്ധം മുള്ളതൊഴിച്ചാൽ വേറെ ഒന്നും തന്നെയില്ല,, പിന്നെ മോൾക്ക് ഡൌട്ട് വന്നത് കഥയിലെ ആമിയുടെ ജോലി അമ്മേടെ ജോലി ഒക്കെയല്ലേ.. അപ്പൊ അപ്പേടെ ജോലിയോ അപ്പ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിനോക്കുവല്ലേ.. അല്ലാതെ മോഡൽ ഒന്നുല്ലല്ലോ. പിന്നെ അമ്മേടേം അപ്പേടേം അച്ഛനും അമ്മയ്ക്കും അതിലെ സ്വഭാവമാണോ ഒന്നുമല്ലാലോ.
വലിയച്ഛനും ചിറ്റക്കും ഏകദേശം ആ സ്വഭാവമാ അല്ലേടി ആമി…. “””
അതിനവൾ പതിഞ്ഞ സ്വരത്തിൽ ഒന്നുമൂളി,,
“” അതാ അപ്പ പറഞ്ഞെ… മനസ്സിലായോ എന്റെ മണ്ടചാർക്ക്.. “”
“”മനസിലായെ…..”” എന്നെയും ആമിയെയും ആ കുഞ്ഞി കൈകൾ കെട്ടിവരിഞ്ഞു
“” ഇനി കഥയൊക്കെ പിന്നെ!! മോള് ഉറങ്ങിക്കോ… “”
അവളേം പുതപ്പിച്ചു അങ്ങനെ കിടന്നു.,ഉള്ളിൽ ഒരായിരം വേദനയോടെ..
ആമി എന്റെ മുഖത്തേക്ക് ഒന്നുനോക്കി,, ആ കണ്ണുകളിൽ പ്രതിഭലിക്കുന്ന തിരയിളക്കം നിക്ക് അറിയാൻ കഴിയും.. ആ കണ്ണിലെ നനവെനിക്ക് ഒപ്പിയെടുക്കാൻ കഴിയില്ല ,,, അതിനുള്ള അവകാശമേനിക്കു ഈ സന്ദർഭത്തിനാകില്ല, എന്റെ നെഞ്ചിൽ കൊടുമ്പ്ര മുഴക്കുന്ന തീ അവളാറിഞ്ഞിട്ടാകാം എന്റെ നെഞ്ചിൽ അവളുടെ കൈകൾ തഴുകിയിറങ്ങിയത്
എന്തിനായിരുന്നു എല്ലാം.. എന്തിനായിരുന്നു എല്ലാരിലും നിന്നുള്ള ഈ ഒളിച്ചോട്ടം.. പ്രിയപെട്ടവരായിരുന്നില്ലേ എല്ലാരും.. തങ്ങളെ സ്നേഹിച്ചവർ ആയിരുന്നില്ലെ. എന്തിനായിരുന്നു.. അതെ അങ്ങനെ വേണ്ടി വന്നു ഞങ്ങൾക്ക്. അല്ലായിരുന്നു എങ്കിൽ ചിലപ്പോ…, ജീവിതത്തിൽ നമ്മളാഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് പറഞ്ഞു വാശിപിടിക്കാൻ നമ്മക്കാവില്ലലോ.. ല്ലെ.. എന്തിനായിരുന്നു അവളോടാ കള്ളം പറയണ്ട വന്നത്….!!!”
തുടരും…
𝘴ꫀꫀ ꪗꪮꪊ 𝘴ꪮꪮꪀ…
വേടൻ ❤️❤️