ഈ രാത്രി ഞാൻ ആരെ വിളിക്കും … എങ്ങനെ പോകും .?? ദൈവമേ നീ എന്നെ പിന്നേം പരീക്ഷിക്കുവാണോ ,, എന്തൊക്കെയായാലും അവൾക്കൊന്നും പറ്റില്ലല്ലോ അതുമതി നിക്ക്,, ഇനി എന്റെ ജീവൻ കൊടുത്തിട്ടാണെകിലും അവളെ ഞാൻ രക്ഷിക്കും..
“” എന്റെ B+ ആണ് സിസ്റ്റർ… ഞാൻ തരാം .. “”
ഞാൻ തിരിഞ്ഞു നോക്കിയതെ നഴ്സനോട് പറഞ്ഞിട്ട് എന്നെ കൊല്ലുന്ന നോട്ടം നോക്കുന്ന മാഗിയെയാണ്.. അവളുടെ ആ നേട്ടത്തിന് എന്റെ തല ഞാൻ പോലും അറിയാതെ കുനിഞ്ഞുപോയി,, അവൾ അകത്തേക്ക് ചുവടുകൾ വൈയിക്കുമ്പോളും അവൾ എന്നെ നോക്കിദേഹിപ്പിക്കുകയായിരുന്നു
അതോടെ ഞാൻ അവിടെ തല കുമ്പിട്ടിരുന്നു… പോക്കറ്റിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്ന ഫോൺ ആണ് എന്നെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറ്റിയത് ഫോൺ എടുത്ത് സ്‌ക്രീനിൽ തെളിയുന്ന പേര് കണ്ടപ്പോ എനിക്ക് എന്തു പറയുമെന്നായി
‘ ഏട്ടത്തി… Calling ‘
എവിടുന്നോ കിട്ടിയ മാസ്സുറപ്പ് കൊണ്ട് ഞാൻ ഫോൺ എടുത്തു.
“” എടാ അവളെവിടെ… അവൾക്ക് കുഴപ്പമൊന്നും ഇല്ലാലോ. നീ എവിടായ
എന്താ നീ ഒന്നും മിണ്ടാത്തെ…. ഡാ… “”
വെപ്രാളപ്പെട്ടുള്ള ഏട്ടത്തിയുടെ ചോദ്യത്തിന് മുന്നിൽ ഞാനും ഒന്ന് ഞെട്ടി..കാരണം ഇവര് ഇതെങ്ങനെ അറിഞ്ഞു എന്നായിരുന്നു സംശയം.. ഇനി മാഗി വല്ലതും..
“” എടാ… എന്തടാ എന്താ.. എന്താ നീയൊന്നും മിണ്ടാത്തെ. എടാ അവൾക്… എടാ ഞാൻ ഒരു സ്വപ്നം കണ്ടെടാ ആമിക്ക് ആക്‌സിഡന്റ് ആയെന്ന് … “”
“” ഏട്ടത്തി…… “”
അതുവരെ പിടിച്ചുവച്ച മനോധൈര്യം എങ്ങോട്ടോ പോയി ഏട്ടത്തി എങ്ങനെ അത് സ്വപ്നത്തിൽ കണ്ടെന്നോ ഒന്നും ഞാൻ തിരക്കില്ല കരഞ്ഞു ഒരുപാട്… അടുത്തുടായി പോകുന്ന പല കണ്ണുകളും എന്നെ നോക്കി സഹതാപം കാട്ടുമ്പോളും എന്റെ കരച്ചിൽ ഒച്ചതിൽ ആയി……