ഇല്ല ഞാൻ കരുതി പാളയം മാർക്കറ്റ് ആണെന്ന്.. ഈ പെണ്ണുമ്പുള്ള കുറെയായല്ലോ.. ഇനി വന്നാൽ പിടിച്ച് പീഡിപ്പിച്ചു വിടും.. അല്ല പിന്നെ… ഈ വെള്ളേമേ വെള്ളായിട്ട് വന്നു നിൽക്കുന്ന എപ്പരച്ചിയാ,, എന്റെ കുണ്ടീമേൽ സൂചി കൊണ്ട് താജ് മഹൽ തീർത്തത്. നിങ്ങള് കേൾക്കണം ബോധം പോയ പെണ്ണിനെക്കൊണ്ട് വന്നാൽ അവളെയല്ലേ ആദ്യം നോക്കണ്ടേ, ഈ പെണ്ണുമ്പുള്ള എന്നെ പിടിച്ചോണ്ട് പോയി ആരുടെയോക്കെ ഉള്ള ദേഷ്യം എന്റെ ബാക്കിൽ തീർത്തു.. ഈ പിന്നോക്ക സമ്പ്രദായം ഞാൻ ഒരിക്കലും മറാകില്ലെടി വെള്ളാട്ട പൊക്കി..
“” സോറി.. “”
.. അവൾ സോറി പറഞ്ഞപ്പോ നഴ്സ് ഞങ്ങളെ ഒന്ന് നോക്കിട്ട് അകത്തേക്ക് പോയി അതോടെ അവിടെ ഉള്ള ചെറിൽ ഇരിപ്പുറപിച്ചു
വാക്കുകൾ ഒന്നും സ്പഷ്ട്ടം അല്ല. നാക്ക് ചലിക്കുന്നത് എന്റെ അറിവൊടെയല്ല എന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്തോ പ്രവർത്തിക്കുന്നത് പോലെ.. തലക്ക് ഒരു മരവിപ്പ്,, തല നന്നായി തണുക്കുന്നു,, കണ്ണുകൾ അനുസരണയില്ലാതെ ചലിക്കുന്നതിനൊപ്പം എന്തിനോ വേണ്ടി കണ്ണുനീർ കവിളിലൂടെ ഒഴുകിറങ്ങുന്നു, എന്റെ മാനസികനില തെറ്റുന്നത് ഞാൻ അറിഞ്ഞു…
“” ടാ…. “”
അവൾ എന്റെ തോളിൽ തട്ടിവിളിച്ചിലായിരുന്നു എങ്കിൽ ചിലപ്പോ ഞാൻ ആ ഒരു അവസ്ഥായിലേക്ക് ചെക്കറുമായിരുന്നു… ഞാൻ ഒന്നും മിണ്ടിയില്ല പതിയെ അവളുടെ മടിയിൽ കിടന്നു കാലുകൾ നീട്ടി ആ സ്റ്റീൽ ബെഞ്ചിൽ കിടക്കുമ്പോൾ ആശ്വാസത്തിനെന്ന്നോണം അവളുടെ കൈകൾ എന്റെ തലയിലൂടെ തലോടുണ്ടായിരുന്നു… അപ്പോളാണ് എന്റെ ഫോൺ പിനേം അടിച്ചത് മാഗിയാണ് അറ്റൻഡ് ചെയ്തത് എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല ഒരു മൂളക്കം മാത്രം
©©©
അങ്ങനെ സമയം ആർക്കും വേണ്ടി കാത്തിരിക്കില്ല എന്ന് പറയുന്നപോലെ ആർക്കോവേണ്ടി ക്ലോക്കിന്റെ സൂചികൾ മത്സരിച്ചു ഓടി.., നങ്ങൾക്കരികിലൂടെ കടന്നുപോകുന്നവർ ഞങ്ങളെ നോക്കുന്നത് ഞാൻ കാണുണ്ടായിരുന്നു, കാരണം കണ്ണുകൾ അടക്കാൻ വയ്യാ അടച്ചാൽ കാണുന്നത് ചോരയിൽ കിടക്കുന്ന എന്റെ ആമിയെയാണ്..
“” പോട്ടെടാ അന്നേരത്തെ ആ ഒരു വിഷമത്തിൽ പറ്റിപോയതാ.കുറച്ച് മുന്നെ വരെ എന്റെ കൂടെ ഉണ്ടായിരുന്ന നിനക്കും അവൾക്കും ആക്‌സിഡന്റ് ആയെന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റില്ല … നീ വിളിച്ചു പറഞ്ഞപ്പോ എന്റെ ജീവൻ പോണ പൊലയായിരുന്നു, അതാ ഞാൻ അങ്ങനെ.. സോറിഡാ..””