എന്ന് തിരിച്ചു ചോദിച്ചപ്പോ പെണ്ണ് ചിരിച്ചുകൊണ്ട്
“” ദേ… നോക്കിയേ നിക്കൊരു കുഴപ്പോം ഇല്ലന്നെ.. എനിക്ക് ഏട്ടന് വല്ലോ പറ്റിയൊന്നായിരുന്നു പേടി. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യ്തു എന്നെ എടുത്തിട്ട് ഏട്ടന് ഒന്നും വരുത്തരുതെന്ന്… “””
അത് കേട്ട് മനസ്സൊന്നു പിടഞ്ഞെങ്കിലും, ഉറപ്പൊട്ടിവന്ന കണ്ണീരിനെ പിടിച്ച് നിർത്തുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത സന്തോഷവും നിറഞ്ഞിരുന്നു.. എന്നെ ഇത്രെയേറെ സ്നേഹിക്കുന്നവൾ ആണല്ലോ എന്റെ പെണ്ണ് , ഞാൻ അത് കാര്യമാക്കാതെ തന്നെ അവളെ ഒന്ന് ഓൺ ആക്കാൻ തന്നെ തീരുമാനിച്ചു.. കുറച്ച് തറ ആകാൻ തന്നെ.. എനിക്ക് അതിനു വലിയ പാടില്ല.
“” ശേ.. ഞാൻ കരുതി നിനക്ക് വല്ലതും പറ്റി ക്കാണുന്ന്.. എല്ലാം കൊളവാക്കി “””
ഇതിയിപ്പോ എന്താ ഇങ്ങനെ പറയണേയെന്ന് ചോദിച്ച പെണ്ണിനോട് ഞാൻ തുടർന്ന്
“” നിനക്ക് വെല്ലോം പറ്റിയിരുന്നേൽ വേറെ കൊച്ചിനേം കെട്ടി സുഖമായിട്ട് ജീവിക്കാന്നു കരുതിയതാ എല്ലാം നശിപ്പിച്ചില്ലേ.. സമാധാനമായില്ലേ.. “””
എന്ന് പറഞ്ഞു മുഖം തിരിച്ചതും പെണ്ണ് എടാ ദുഷ്ടന്നും പറഞ്ഞു വലത്തേ കൈയാൽ എന്നെ എന്തെലാം ചെയ്യാമോ അതെല്ലാം ചെയ്യാൻ തുടങ്ങി,, കൂടെ അവളുടെ ആരെയും കൊതിപ്പിക്കുന്ന കുണുങ്ങി ചിരിയും,
“” ഹാ.. എന്തോന്നാ ഈ കാണിക്കുന്നേ ശരിരീം അനക്കാൻ പാടില്ലെന്ന് അറിയാവുന്നതല്ലേ. “”
ഞങ്ങളുടെ അടിപിടി കണ്ടങ്ങോട്ടേക്ക് വന്ന നേഴ്സ് കൊച്ച് പറഞ്ഞതും.
“” വല്ല ബോധം കെടുത്താനുള്ള മരുന്നും കുത്തിവെച്ചു കൊട് സിസ്റ്ററെ… മനുഷ്യന്റെ ഒന്നര കിലോ ഇറച്ചിയാ അവള് പറിച്ചെടുത്തെ… “”
പിച്ചു കിട്ടിയ കൈയും തടവി അവളെ നോക്കി കോക്കിരി കാണിച്ചു ഞാൻ അത് പറയുമ്പോൾ പെണ്ണ് വാ പൊത്തി ചിരിക്കുണ്ടായിരുന്നു.. എന്നാൽ അതിലും നന്നായി ചിരിക്കാൻ ആ സിസ്റ്റർ അവള്ക്കു വക ഒപ്പിച്ചിട്ടുണ്ടായിരുന്നു