നിന്റെ കൂടെ പോയി വായിനോക്കുന്നതിലും ഭേദം കടലിൽ ചാടി ആത്മഹത്യാ ചെയുന്നതാ… അതും പൊറു പൊറുത്തു മാഗിയെ ഉള്ളിലേക്ക് വിളിച്ചു..അവള് കേൾക്കേണ്ട താമസം എന്നേം തള്ളിമാറ്റി അകത്തേക്ക് ഒറ്റ ഓട്ടം. ഇവടെ ഓട്ടം കണ്ടാൽ തോന്നും ” കല്യാൺ സിൽക്ക്സിൽ ആടി സെയിൽ തുടങ്ങിയെന്നു… “” ഇനി ഇരട്ടി വാങ്ങാനാകുമോ…
അതോടെ ഞാൻ കാന്റീനിലേക്ക് പോയി..മനസ്സിന് എന്തോ വല്ലാത്തൊരു ആശ്വാസം.. സ്വന്തം ജീവൻ തിരിച്ചുകിട്ടിയപോലെയൊരു തോന്നൽ, അങ്ങനെ കാറ്റീനിനു ഫ്ലാസ്കും അതിൽ ചായയും,കഴിക്കാൻ അപ്പവും ഒക്കെയായി തിരിച്ചു റൂമിലേക്ക് വന്നു ഒപ്പം പല്ല് തേക്കാനുള്ള പേസ്റ്റും ബ്രഷും കൂടെ വാങ്ങിയതും കൊണ്ട് ഉള്ളിലേക്ക് കേറി
“” മ്മ് വാ തുറക്ക്.. “”
ബ്രഷിൽ തേച്ച പേസ്റ്റും ആയി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന്, ഞാൻ പല്ലുതേപ്പികുമ്പോളും അവൾ എന്നെ തന്നെ നോക്കി നില്കുവായിരുന്നു,മാഗിയാണെകിൽ എന്റെ പ്രവർത്തി ഒക്കെ കണ്ടിട്ട് കിളി പോയ രീതിയിലും.. കൈക്ക് കുഴപ്പമോന്മുമില്ലെങ്കിലും ഞാൻ അങ്ങ് ചെയ്തു കൊടുത്ത്.അങ്ങനെ അത് കഴിഞ്ഞു കൊണ്ട് വന്ന മൂന്ന് പൊതിയിൽ രണ്ട് പൊതി എടുത്ത് ഒന്ന് മാഗിക്ക് കൊടുക്കുമ്പോൾ അവൾ അത് തുറന്ന് കഴിക്കാൻ ആരംഭിച്ചു,അതിന് പിന്നെ ഫുഡ് കണ്ടാൽ വേറെ ഒന്നും വേണ്ട.. അങ്ങനെ ആമിക്ക് വാരി കൊടുക്കുന്ന ടൈംമിൽ അവളുടെ കണ്ണുകൾ ഈറനണിയുണ്ട്,,
എന്തിനാ എന്ന് ചോദിച്ചപ്പോ ഒന്നുല്ല എന്ന് ആ കണ്ണീരിലും അവൾ ചിരിച്ചറിയിച്ചു,,
അങ്ങനെ മാഗിയെ ഓഫീസിൽ പറഞ്ഞു വിട്ട് ഒരു വീക്ക് കൂടെ ഉള്ള ലീവ് അപേക്ഷിക്കാൻ പറഞ്ഞു, കല്യാണത്തിന്റെ കാര്യം ആരോടും പറയണ്ടാ ഞാൻ പറഞ്ഞളമെന്ന് മാഗിയോട് പറഞ്ഞിട്ട് ഞാൻ അവൾക്കൊപ്പം ഇരുന്ന്
“” ന്തിനാ ന്നെ ഇങ്ങനെ സ്നേഹിക്കുന്നെ… “”
അവള്ക്ക് കൊണ്ട് വച്ച ഓറഞ്ച് അവൾക്കും ഒപ്പം എനിക്കും കൊടുത്കൊണ്ടിരിക്കുവായിരുന്നു ഞാൻ അപ്പോളാണ് ആ ചോദ്യം