ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Posted by

 

“ശരി സർ”

 

“എന്നാ താൻ പൊക്കോ., അതിൽന്ന് ഒരു അഞ്ഞൂറും എടുത്തോ.”

 

രണ്ടുമൂന്നു ആഴ്ച അങ്ങനെ കടന്നു പോയി. കടയിലെ സെയിൽസിൽ ഉണ്ടാകുന്ന മാറ്റം വൈശാകിൻ്റെ ശ്രദ്ധയിൽ വന്നു.

 

അവന് ഇതൊക്കെ കുടുംബ സ്വത്തിൽനിന്നും വരുന്ന വരുമാനത്തിൻ്റെ ടാക്സ് കുറക്കാൻ ഉള്ള മറയും മണി ലൊണ്ടെറിങ്ങിനു വേണ്ടി ഉള്ളതും ആയിരുന്നു. എന്തിന് വേണ്ടി ആയാലും കുറച്ചെങ്കിലും ആള് കേറണമല്ലോ കടയിലേക്ക്… അതിന് പറ്റിയ ഒരു ആളെ തള്ളുമ്പോൾ ആണ് ശ്രുതി വന്നത്. അവൻ്റെ ഊഹം തെറ്റിയില്ല… കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് വന്നപ്പോൾ കടയിലേക്ക് തനിയെ ആൾക്കാർ വന്നു തുടങ്ങി. വലിയ കുത്തൊഴുക്ക് ഒന്നും അല്ല. എങ്കിലും കരണ്ട് ബിൽ അടക്കാൻ ഉള്ള പൈസ കിട്ടുന്ന അവസ്ഥ ആയി. ലാഭവും ഇല്ല നഷ്ടവും ഇല്ല. എങ്കിലും അക്കൗണ്ട്സ് വഴി അവൻ ലാഭം കൂട്ടി കൊണ്ടിരുന്നു.

 

 

ഈ കാലയളവിൽ ശ്രുതി പതിവ് പോലെ രാവിലെ വരും വൈകുന്നേരം അഞ്ഞൂറ് എടുത്ത് പോകുന്നത് തുടർന്നു. കടയിൽ ഫിക്സഡ് ആയി ഉണ്ടായിരുന്നത് എന്നും വരുന്ന ഒരു ചേച്ചിയും അവളും ആണ്. ആ ചേച്ചി അഞ്ചര ഒക്കെ ആകുമ്പോൾ വരും, എന്നും ഒരു ചായ ഓർഡർ ചെയ്ത അതും പിടിച്ച് കൗണ്ടറിനു അഭിമുഖം ആയി ഇരിക്കും. ചായ് കുടിക്കും, ഫോൺ നോക്കും, ഇത് തുടർന്ന് കൊണ്ടേ ഇരുന്നു. ശ്രുതി ഇറങ്ങുമ്പോഴും അവർ അവിടെ ഉണ്ടാകും. എ സി യിൽ ഇരിക്കാൻ ആണോ ഇനി ഇവർ ചായ വാങ്ങുന്നെ എന്ന് വരെ തോന്നി. അല്ലേലും ഇത്ര പൈസ കൊടുത്ത് എന്തിനാവോ ഇവിടുന്ന് ചായ കുടിക്കുന്നത്… ഒരിക്കൽ അവൾ അത് ചോദിക്കാൻ തീരുമാനിച്ചതാണ്… പിന്നെ വേണ്ട എന്ന് വച്ചു. അല്ലേലും താൻ ആയിട്ട് എന്തിനാ കിട്ടുന്ന പൈസ ഇല്ലാതെ ആക്കുന്നത്…

 

 

ഇതേ സമയം തന്നെ ഡെയ്‌ലി അവൾ എത്ര രൂപ എടുക്കുന്നു എന്ന് പോലും വൈശാഖ് നോക്കിയിരുന്നില്ല. അത് ശ്രുതിയും ശ്രദ്ധിച്ചിരുന്നു. ഇന്ന് തൻ്റെ ഭാഗ്യം ഒന്ന് പരീക്ഷിക്കാൻ അവൾ ഉറപ്പിച്ചു. ഡെയ്‌ലി അഞ്ഞൂറ് കിട്ടുന്നത് ബസിൽ ഒക്കെ കൊടുത്ത് വരുമ്പോൾ നാന്നൂറ് ആകും., ഒരു നൂറ് അതികം എടുത്താൽ ദിവസവും അഞ്ഞൂറ് വച്ച് സേവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *