ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Posted by

പണക്കാരി ആയി ഉള്ള തിരിച്ചു വരവും ആലോചിച്ചു ശ്രുതി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു

 

കടകൾ ഒന്നും തുറന്നിട്ടില്ല, അമ്പലത്തിൽനിന്നും പാട്ട് കേൾക്കാം…

 

ആൽത്തറക്ക് അടുത്ത് നിർത്തി ഇട്ട പഴഞ്ചൻ ബസിൽ അവൾ കയറി ഇരുന്നു. സ്ത്രീകൾ ആയി ആരും ഇല്ല. ബസിൽ ആകെ ഉള്ളത് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന പ്രിയൻ ചേട്ടൻ ആണ്.

 

അതികം വയികാതെ ബസ് എടുത്തു ശ്രുതി കണ്ണടച്ച് ഭാവിയിലെ തിരിച്ചു വരവും ചേച്ചിയെയും മാമനെയും കൊണ്ടുള്ള തിരിച്ചു പോകും ഒക്കെ ആലോചിച്ച് കണ്ണടച്ച് കിടന്നു,

 

ഒരു പത്ത് മണിയോട് കൂടി അവൽ ടൗണിലെ ബസ്സ് സ്റ്റോപ്പിൽ എത്തി, അവിടെനിന്നും ഓട്ടോ പിടിച്ച് റെയ്ൽവേ സ്റ്റേഷൻ ലേക്ക്,

 

അഞ്ചാം ക്ലാസിൽ സ്കൂളിൽ നിന്നും പോയത് കഴിഞ്ഞാ ഇപ്പോഴാണ് ട്രെയിനിൽ കയറുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് കൗതുകം കൊണ്ട് ശ്രുതി ചുറ്റും നോക്കി… ഒരുപാട് ആളുകൾ…

നീണ്ടു കിടക്കുന്ന റെയിൽ ട്രാക്ക് അതിൽ നിർത്തിയിട്ടിരിക്കുന്ന നീല ട്രെയിൻ സമയം പതിനൊന്ന് ആകുന്നു, കുറെ നേരം ആയി അവിടെ ചുറ്റും നോക്കി നിന്ന ശ്രുതിയെ കണ്ട് ഒരു പോലീസുകാരൻ അവളുടെ അടുത്തേക്ക് വന്നു

 

“താൻ എന്താ നോക്കി നിക്കുന്നെ?

ആർക്കെങ്കിലും വേണ്ടി വെയ്റ്റ് ചെയ്യൂവാണോ?

പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടോ?

 

“പ്ലാറ്റ്ഫോം ടിക്കറ്റ് എന്താ സർ?”

 

“ആഹാ”

 

ആദ്യം ആയിട്ടാണോ?

 

മുംബയിലെക്ക് പോകുന്ന ട്രെയിൻ എവിടെയാ കിടക്കുന്നത് എന്ന് പറഞ്ഞു തരാമോ സർ?

 

അവളെ കണ്ട് പാവം തോന്നിയ പോലീസുകാരൻ അവളുടെ വിറക്കുന്ന കയ്‌കളിനിന്നും ടിക്കറ്റ് വാങ്ങി കണ്ണോടിച്ചു

 

ഇത് ഇവിടെ അല്ലാ മോള് ഒരു കാര്യം ചെയ്യ് ഈ സ്റ്റയർ കയറി അപ്പുറത്തെ പ്ലാറ്റ്ഫോമിൽ പോയി അവിടെ ഈ നമ്പർ ഉള്ള ട്രെയിനിൽ കയറിക്കോ

 

മം

ശ്രുതി മുന്നോട്ട് രണ്ടടി നടന്നതും പോലീസുകാരൻ പിന്നിൽനിന്നു വീണ്ടും വിളിച്ചു

 

ടോ..

 

ഇയാളും അവിടേക്ക് ആണ്, ഇയാളുടെ കൂടെ പോക്കോ ട്രെയിൻ കാണിച്ചു തരും…

Leave a Reply

Your email address will not be published. Required fields are marked *