: അത് പറഞ്ഞപ്പോൾ എവിടെ നിന്റെ ആൾ.
: എന്റെ ആൾയോ. ( ഇവൾ എന്ത് എങ്കിലും അറിഞ്ഞോ എന്ന് ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ.)
: നീ പറഞ്ഞഇല്ലേ നിന്റെ ഏട്ടനെ പോലെ ഉള്ള ആൾ ആണ് എന്ന്. അ ആൾ നിന്റെ ആൾ അല്ലേ.
: ഓ അങ്ങനെ ( അവള് കാണാതെ ഞാനൊരു ദീർഘനിശ്വാസം എടുത്തു വിട്ടു ).
: പിന്നെ നീ പറഞ്ഞ പോലെ അന്നോ നിന്റെ ഏട്ടത്തിയും.
: അങ്ങനെ ഒന്നും അല്ലാ ഒരു പാവം ആടോ. എന്റെ ഏട്ടന്റെ വലയിൽ എങ്ങനെയോ വന്നു പെട്ടുപോയതാ.
: അത് ഒക്കെ പോട്ടെ നമ്മുടെ കക്ഷി എവിടെയെ.
: ഏട്ടത്തി കുളിക്കാൻ കേറി. ദിവ്യ കുട്ടി എന്ന് പറയാതെ സംസാരിക്കാൻ ഞാൻ മാക്സിമം നോക്കുണ്ട്.
: എന്നാൽ വെയിറ്റ് ചെയ്യാം. കഴിക്കാൻ എന്ത് ഉണ്ട് ഡാ.
: നീ കഴിച്ചിട്ടല്ലേ വന്നത്.
: കഴിച്ചിട്ട് തന്നെയാണ് വന്നത് പക്ഷേ എവിടേലും പോയി കഴിഞ്ഞാൽ അപ്പം എനിക്ക് വിശക്കും. നിന്റെ കൂടെ നടന്നിട്ട് കിട്ടിയ ശീലമാണിത്.
: പോടീ പട്ടി.
പിന്നെ അവൾക് ആഹാരം ഞാൻ എടുത്തു കൊടുത്തു. പിന്നെ നിങ്ങൾക് അറിയാമെല്ലോ ഫുഡ് കണ്ടാൽ എനിക്ക് വിശക്കും.
അതിനാൽ തന്നെ ഞാനും അവളുടെ കൂടെയിരുന്നു കഴിച്ചു. വിശന്നിട്ട് ഒന്നുമല്ല അവൾക്കൊരു കമ്പനി കൊടുക്കേണ്ട അത് മോശമല്ലേ അത് കൊണ്ടാ.
**********—————*************-*********
എന്നാലും ആര് ആകും വന്നിട്ട് ഉള്ളത്. ഇനി എങ്ങാനും അ തെണ്ടി വല്ലോം അന്നോ.
ഇനി ഏതു ആയാലും എന്ത് എങ്കിലും പറഞ്ഞ് എന്നോട് കളിക്കാൻ അവൻ വന്നാൽ എനിക്ക് ചോദിക്കാൻ ആൾ ഉണ്ട് എന്ന് പറയണം.