ജീവിതമാകുന്ന നൗക 13
Jeevitha Nauka Part 13 | Author : Red Robin | Previous Part
അർജ്ജുവിൻ്റെ ഫ്ലാറ്റ് :
എട്ടരക്ക് കോളേജിൽ എത്തണമെങ്കിൽ ഏഴേ മുക്കാലിന് എങ്കിലും ഇറങ്ങണം. ഇപ്പോൾ സിംഗ് ആണെങ്കിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങണം എന്ന് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ 7:30 ന് ഇറങ്ങാം എന്ന് സമ്മതിച്ചിട്ടുമുണ്ട്.
കോളേജ് ഉള്ള ദിവസങ്ങളിൽ ആറു മണിക്ക് എഴുന്നേറ്റ് കാപ്പിയും കുടിച്ചു കുറെ നേരം ബാൽക്കണിയിൽ ഇരിക്കും. ഏഴു മണിയാകുമ്പോൾ രാഹുലിനെ കുത്തി പോക്കും. അല്ലാത്ത ദിവസങ്ങളിൽ എട്ട് എട്ടര വരെ കിടന്നുറങ്ങാറാണ് പതിവ്
ഇന്നും പതിവ് പോലെ എഴുന്നേറ്റ് കാപ്പിയുമെടുത്തു മെയിൻ ബാൽക്കണിയിലേക്ക് ചെന്നപ്പോൾ അന്ന അവിടെ നിന്ന് യോഗ ചെയ്യുന്നു. ആകാര വടിവ് എടുത്തു കാണിക്കുന്ന tights ആണ് ധരിച്ചിരിക്കുന്നത്. അവളുടെ നെഞ്ചിലെ മുഴുപ്പിലേക്ക് എൻ്റെ കണ്ണുകൾ അറിയാതെ ചെന്നു. ഒരു നിമിഷത്തേക്ക് ഞാൻ അത് ആസ്വദിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയാകും.
ഞാൻ അങ്ങനെ നിൽക്കുന്നത് അവൾ കണ്ടു എന്നുറപ്പാണ്. പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു.
ശവം രാവിലെ തന്നെ മനുഷ്യൻ്റെ കൺട്രോൾ കളയാൻ ഇറങ്ങും.
ഞാൻ പിറുപിറുത്തു കൊണ്ട് എൻ്റെ റൂമിലേക്ക് തിരിഞ്ഞു നടന്നപ്പോൾ അവൾ “ ഗുഡ് മോർണിംഗ് അർജ്ജു” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
ക്ലാസ്സ് ആരംഭിച്ച സമയത്തു അവൾ കളിയാക്കി പറഞ്ഞ ഗുഡ്മോർണിംഗ് ആണ് അപ്പോൾ എൻ്റെ മനസ്സിലേക്ക് തികട്ടി വന്നത്.
ഞാൻ നേരെ എൻ്റെ റൂമിലെ ബാൽക്കണിയിൽ പോയിരുന്നു.
ആദ്യമായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നത്. ഇവൾ ഇവിടെ നിന്നാൽ ശരിയാകില്ല ഇവളെ ഇവിടെ നിന്ന് പറഞ്ഞു വിടണം.
പത്രം വരാൻ ആറര കഴിയും. രാഹുലിന് പത്രം വായന ഒന്നുമില്ല. ബിസിനസ്സ് സ്റ്റാൻഡേർഡ് ആണ് വരത്തുന്നത്. ഐഐഎം പഠിക്കുമ്പോൾ ഇക്കണോമിക് ടൈംസ് ആയിരുന്നു.