ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Posted by

“Hello Arjun, How are You?”

“I am fine Mam”

“അർജ്ജുൻ നല്ല പോലെ പഠിക്കുന്നുണ്ടെല്ലോ അല്ലേ. യൂണിവേഴ്സിറ്റി top ആകണം. “

“Yes  I am doing my best.”

 

“പിന്നെ ഞാൻ വിളിപ്പിച്ചത് കീർത്തനയുടെ കാര്യം ഒന്ന് സൂചിപ്പിക്കാനാണ്. അവൾക്ക് നല്ല കുറ്റബോധം ഉണ്ട്.  ഒക്കെ ദീപു കാരണം ആണെന്നാണ് പറഞ്ഞത്. ഇപ്പോൾ തന്നെ ക്ലാസ്സ് ഒരുപാട് മിസ്സായി. അർജ്ജുൻ സമ്മതിക്കുകയാണെങ്കിൽ നെക്സ്റ്റ് വീക്ക് മുതൽ ക്ലാസ്സിൽ വന്നോട്ടെ. നിങ്ങളുടെ ക്ലാസ്സിൽ വേണ്ട A ബാച്ചിൽ ഇരുന്നുകൊള്ളും”

ഞാൻ ഒന്നും മിണ്ടിയില്ല.

“അന്ന സമ്മതിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കിലും കീർത്തനയുടെ  ഭാവിയെ ഓർത്തു.”

യെസ് കിട്ടിയ ചാൻസ് ആണ്.  ഒന്നെറിഞ്ഞു നോക്കാം.

“ശരി ഞാൻ സമ്മതിക്കാം. പക്ഷേ ഒരേ ഒരു കണ്ടീഷൻ അന്നയെ തിരിച്ചു girls ഹോസ്റ്റലിൽ എടുക്കണം.”

“അത് നടക്കില്ല അർജ്ജുൻ. അവളെ ഹോസ്റ്റലിൽ നിന്നിറക്കാൻ അവളുടെ ചെറിയച്ഛൻ തന്നെ ആണ് പറഞ്ഞത്. തിരിച്ചെടുക്കാൻ സാധിക്കില്ല. They are politically well connected. പിന്നെ ഞാൻ അറിഞ്ഞിടത്തോളം അന്ന പുതിയ ഹോസ്റ്റലിൽ ഹാപ്പി ആണെല്ലോ.”

“എങ്കിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല. “

അതും പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി.

 

പാക്കിസ്ഥാൻ :

ഒരു  മണിക്കൂർ യാത്ര ചെയ്തപ്പോളേക്കും  ലോക്കൽ പോലീസ് ചെക്ക് പോയിന്റ് എത്തി. വാഹനത്തിൽ തോക്ക് ധാരികളായ രണ്ട് പോലീസ്‌കാർ കയറി. ആളുകളുടെ ID കാർഡ് പരിശോധിക്കുവാൻ ആരംഭിച്ചു. എല്ലാവരും ലോക്കൽ. ഐഡി  കാർഡ് കാണിക്കുന്നുണ്ട്. പോയ്സണും അത് എടുത്തു കാണിച്ചു. ഫോട്ടോയും മുഖവും ഒത്തു നോക്കിയതല്ലാതെ സംസാരം ഒന്നുമുണ്ടായില്ല.

 

എട്ടു മണിയോടെ  ബസ് sialkot എത്തി. sialkot ബസ് സ്റ്റാൻഡിൽ എത്തുന്നതിന് തൊട്ടു മുൻപ് ബസിൽ നിന്നിറങ്ങി. ഒരു ചെറിയ കടയിൽ നിന്ന് breakfast കഴിച്ചു. പിന്നെ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി. ഓരോ വഴിയിലെയും ട്രാഫിക് ക്യാമെറകൾ ഒക്കെ വിലയിരുത്തി ആണ് പോയ്സൺ നീങ്ങിയത്. ബസ് സ്റ്റാൻഡിന് പുറത്തു നിന്ന് തന്നെ Rawalpindi ക്കുള്ള ഒരു ബസിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *