ചാച്ചാ ആ ഭാഗത്തേക്കുള്ള ഒരു ജനൽ തുറന്നു കുറച്ചു തുറന്നു കാണിച്ചു.. അത്യാവശ്യം വലിപ്പമുള്ള കാന പോകുന്നുണ്ട് അതിൻ്റെ വശത്തുകൂടി ഉള്ള ഒരു നടപ്പാത. ഒറ്റ മനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല. അതിൻ്റെ എതിർ വശത്തും ഒരു ബിൽഡിംഗ് ആണ് ലൈൻ കട മുറികൾ ആയിരിക്കണം. അടച്ചിട്ട കുറച്ചു ഡോറുകൾ അല്ലാതെ ഒന്നുമില്ല ആളുകൾ ആരും തന്നെ ഇല്ല. എന്തെങ്കിലും പ്രശനം വന്നാൽ രക്ഷപെടാനുള്ള വേറെ ഒരു വഴി.
“നമ്മൾ വന്ന കോറിഡോറിൻ്റെ അങ്ങേ അറ്റത്തായി ഒരു ടോയ്‌ലറ്റ് ഉണ്ട്. ഇവിടെ താഴെയുള്ള കടകൾ എട്ടു മണിക്ക് തുറക്കും, രാത്രി 8 മണിയോടെ അടക്കും. താഴെ ആളില്ലാത്ത സമയം മാത്രം ടോയ്ലറ്റ് ഉപയോഗിക്കുക. അല്ലെങ്കിൽ താഴെ ശബ്‌ദം കേൾക്കും ”
പോയ്സണിന് കാര്യം മനസ്സിലായി.
“സാധനങ്ങൾ ഇവിടെ വെച്ചിട്ട് എൻ്റെ പിന്നാലെ പോരെ. ആ പുട്ടു എടുത്തോ.”
ചാച്ചയും പോയ്സണും അവിടെ നിന്നിറങ്ങി. താഴെ വാതിൽ പൂട്ടിയ ശേഷം തിരക്കുള്ള വഴിയിലൂടെ കുറച്ചു നടന്നു. പിന്നെ രണ്ടു കെട്ടിടങ്ങളുടെ ഇടയിൽ കൂടി ഉള്ളു നടന്നപ്പോൾ നേരത്തെ പിന്നിൽ കണ്ട അഴുക്കു ചാൽ നിറഞ്ഞ വഴിയുടെ സൈഡിൽ എത്തി.
“ഇവിടെ നിന്ന് നൂറു മീറ്റർ പിന്നിലോട്ട് മാറിയാൽ അവിടെ ഒരു വാതിൽ ഉണ്ട്. രണ്ടാമത്തെ കീ ആ വാതിലിൻ്റെയാണ്. നമ്മൾ നേരത്തെ കോണി കണ്ടില്ലേ.ആ കട മുറിയുടെ ചേർന്നുള്ള മുറിയാണ്. ഈ വഴി ഉപയോഗിക്കുക. മറ്റേ വഴി ഉപയോഗിച്ചാൽ താഴത്തെ കടക്കാർ ഒരു പക്ഷേ കാര്യങ്ങൾ അന്വേഷിക്കും. ഇപ്പോൾ അങ്ങോട്ട് പോകേണ്ട എൻ്റെ പിന്നാലെ വരൂ.”
ചാച്ചാ എതിർ ദിശയിലേക്ക് നടന്നു. കുറച്ചു മുന്നോട്ട് പോയപ്പോൾ അഴുക്കു ചാൽ തിരിഞ്ഞു വലിയ ഒരു കനാലിലേക്ക് അതിൻ്റെ ഓരത്തു കൂടി കുറച്ചു കൂടി നടന്നു. കുറെ കെട്ടിടങ്ങളുടെ പിന്നിൽ കൂടിയുള്ള ഒരു ചെറിയ പാത കെട്ടിടങ്ങളുടെ എല്ലാത്തിൻ്റെയും മുൻവശം തിരക്കേറിയ വഴിയിലോട്ട് ആണെന്ന് വ്യക്തം. ചാച്ചാ പഴയ ഒരു കെട്ടിടത്തിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പൂട്ട് തുറന്ന് അകത്തോട്ട് കയറി. പഴയ ഒരു തിയേറ്റർ ആണ്. അവിടെ ടോയ്‌ലെറ്റ് ഭാഗത്തോട്ട് ചാച്ചാ നടന്നു. അതിൽ ഒരു ടോയ്‌ലെറ്റ് വാതിൽ തുറന്നു. അകത്തു ഒരു വലിയ suitcase ഉണ്ട്. തനിക്ക് ഇവിടെ വേണ്ട സാധനങ്ങൾ ആണ് എന്ന് പോയ്‌സണ് മനസ്സിലായി.