ബോർഡർ cross ചെയുന്ന സമയത്തുണ്ടായിരുന്ന id കാർഡ് അതിൽ നിക്ഷേപിച്ച ശേഷം. യുസഫ് ഷാ എന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡും, കുറച്ചധികം പണം പിന്നെ ബ്രെറ്റ റിവോൾവർ അരയിൽ തിരുകി. അതിൻ്റെ തിരലടങ്ങിയ കുറച്ചു കാട്രിഡ്ജ് എടുത്തു കവറിലിട്ട് ശേഷം പെട്ടി അടച്ചു അലമാരയുടെ പിറകിലായി ഒളിപ്പിച്ചു വെച്ചു ശേഷം വാതിൽ പൂട്ടി അവിടന്ന് ഇറങ്ങി ആദ്യ സ്ഥലത്തേക്ക് പോയി. മുൻപിലെ വഴിയിലൂടെ പോകുന്നതിന് പകരം പിന്നിലൂടെയാണ് പോയത്. റൂമിൽ എത്തിയ ശേഷം റിവോൾവർ എടുത്ത് സൂക്ഷിച്ചു വെച്ചു പിന്നെ എന്തൊക്കയാണ് ഇനി ചെയ്യേണ്ടത് എന്ന് ആലോചിച്ചു കിടന്നു.
*****
സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസ്. ഉച്ച സമയം.
“മാഡം സി.ഐ ഭദ്രൻ വന്നിട്ടുണ്ട്. ”
“കയറി വരാൻ പറ. എന്നിട്ട് ആ ഡോർ ക്ലോസ് ചെയ്തേരേ “
ഭദ്രൻ വന്ന് സല്യൂട്ട് അടിച്ചു.
“താൻ ഇരിക്ക്. “
“മാഡം ഇതാ അന്വേഷണ റിപ്പോർട്ട്.”
“Unoffical ആയിട്ട് അന്വേഷിക്കാൻ പറഞ്ഞിട്ട്. ഇത് എന്താ റിപ്പോർട്ട് ഒക്കെ?”
“മാഡം വായിച്ചു നോക്ക്.”
“ഭദ്രൻ എപ്പോഴാണ് തിരിച്ചെത്തിയത്?”
“ശനിയാഴ്ച്ച രാവിലെ തന്നെ എത്തി മാഡം. പിന്നെ സ്റ്റേഷൻ പരിധിയിൽ ഒരു സൂയിസൈഡ് കേസ് ഉണ്ടായിരുന്നു. അത് കാരണമാണ് ശനിയാഴ്ച്ച വരാൻ പറ്റാതിരുന്നത്. “
ലെന റിപ്പോർട്ട് തുറന്നു നോക്കി. രണ്ടേ രണ്ടു പേജ് മാത്രം. ലെന വായിക്കുവാൻ ആരംഭിച്ചു.
“ഇത് പ്രകാരം ആ അർജ്ജുവും രാഹുലും അവിടെ പഠിച്ചതാണെല്ലോ. യൂണിവേഴ്സിറ്റി റെക്കോർഡ്സിലും ഉണ്ട് അല്ലേ. ?”
“യെസ് മാഡം.
“പോരാത്തതിന് HOD & Project guide confirm ചെയ്‌തു. “
“യെസ് മാഡം.”
അപ്പോഴാണ് ലെന ആ ഫയലിൽ ഒരു സ്റ്റിക്ക് നോട്ട് ശ്രദ്ധയിൽ പെട്ടത്.
നേരിട്ട് സംസാരിക്കണം. ഇവിടെ വേണ്ട.
ലെന സ്റ്റിക്ക് നോട്ട് എടുത്തു അവരുടെ പോക്കറ്റിലേക്ക് വെച്ചു. എന്നിട്ട് റിപ്പോർട്ട് എടുത്തു മേശവലിപ്പിൽ വെച്ചു.
“താൻ ലഞ്ച് കഴിച്ചതാണോ?”
“ഇല്ല മാഡം.”
“എങ്കിൽ വാ. നമുക്ക് പുറത്തു പോയി കഴിക്കാം.”
“മാഡം ഞാൻ എൻ്റെ ജീപ്പിൽ പിന്നാലെ വന്നോളാം. അതാകുമ്പോൾ അവിടന്ന് എനിക്ക് നേരെ സ്റ്റേഷനിൽ പോകാമെല്ലോ.”