ഡോക്ടർ ഒരു നിമിഷത്തേക്ക് അമ്പരുന്നു പോയി.
“ഒരു കാര്യം കൂടി ഞാനിപ്പോൾ പറഞ്ഞ കാര്യം നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാൾ പോലും അറിയരുത്. including local police. “
പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടന്നായിരുന്നു. അർജ്ജുനന് പെട്ടന്ന് തന്നെ സ്കാൻ നടത്തി. കുഴപ്പമൊന്നുമില്ല എന്ന് കണ്ടതും മുറിവൊക്കെ നല്ല രീതിയിൽ ഡ്രസ്സ് ചെയ്‌തു. ശുഷ്‌കാന്തി കാണിക്കാനായി തലയിൽ വട്ടത്തിൽ ബാൻഡേജ് കെട്ടി. വയറു ഭാഗത്തു സീറ്റ് ബെൽറ്റ് മുറുകിയ ഭാഗത്തു Oilment ഒക്കെ വെച്ച്. അവിടെ ഉള്ള ഏറ്റവും നല്ല ആംബുലൻസിൽ നഗരത്തിലെ ഏറ്റവും മുന്തിയ ആശുപത്രിയിലെക്ക് മാറ്റി.
സ്കാനിംഗ് കഴിഞ്ഞു കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോളാണ് രാഹുലിന് ആശ്വാസമായത്. അവൻ കൂട്ടുകാരെ വിളിക്കാൻ തുടങ്ങിയപ്പോൾ സെൽവരാജ് അവനെ വിലക്കി.
സെലവൻ ഇതിനിടയിൽ ജീവയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. അതേ സമയം തന്നെ ടെക്ക് ടീം ടോറസ് ലോറിയെയും ഡ്രൈവറിനെയും കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. നഗരത്തിലെ പ്രമുഖ ഹോസ്പിറ്റിൽ മാനേജ്മെൻ്റെനെ ADGP വിളിച്ചു പറഞ്ഞതനുസരിച്ചു VIP റൂം അടക്കം എല്ലാം റെഡിയായി. അർജ്ജുൻ എത്തിയപ്പോഴേക്കും ഡോക്ടർമാരുടെ ഒരു ടീം തന്നെ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അർജ്ജുൻ എത്തിയ ഉടനെ ഒന്നു കൂടി സ്കാനിംഗും വിദഗ്‌ധ പരിശോധനയും നടത്തിയ ശേഷമാണ് VIP റൂമിലേക്ക് മാറ്റിയത്. കൂടുതൽ സുരക്ഷക്കായി ആ ഫ്ലോറിലേക്കുള്ള access തന്നെ നിയന്ത്രിച്ചു.
***
ക്ലാസ്സ് കഴിഞ്ഞു രാഹുലിനെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന അർജ്ജുനെ കണ്ടപ്പോൾ അന്നക്ക് ചിരിയാണ് വന്നത്. താൻ കൂടെ ചെല്ലുമോ എന്ന പേടിയാണ് എന്ന് മനസ്സിലായി. കുറച്ചു നേരം അനുപമയുടെ അടുത്ത് സംസാരിച്ചു നിന്നു. ഹോസ്റ്റലിൽ നിന്നിറങ്ങേണ്ടി വന്ന കാര്യമൊന്നും അവളുടെ അടുത്ത് പറയാൻ പോയില്ല. മൂന്നാമത്തെ ദിവസമായിട്ടും ആരും അറിയാത്തതിൽ അത്ഭുതം തോന്നി. അതും അന്ന് അവന്മാരുടെ വെള്ളമടി പാർട്ടിക്കിടയിൽ ചെന്ന് കയറിയിട്ട് പോലും. പോരാത്തതിന് പിറ്റേ ദിവസം ജെന്നിയും കണ്ടതാണ്.
എന്നാലും ഇത് ഒരു ടൈം ബോംബാണ് എപ്പോൾ വേണമെങ്കിലും പൊട്ടകുന്ന ഒരു ടൈം ബോംബ്. അതികം താമസിക്കാതെ എല്ലാവരും അറിയും. അനുപമയുടെ അടുത്ത് മറച്ചു വെച്ചാൽ അവൾ അറിയുമ്പോൾ പിണങ്ങാൻ ചാൻസ് ഉണ്ട്. അത് വലിയ ഒരു സംഭവമുണ്ട് നാളെ പറയാം എന്ന് പറഞ്ഞു ഒരു മുൻകൂർ ജാമ്യം എടുത്തു.