ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Posted by

“Ok മാഡം പക്ഷേ ആ സിക്കുകാരൻ ഇങ്ങേരു ഹിന്ദിയോ പഞ്ചാബിയോ എന്തോ ആണ് പറയുന്നത്. അത് വെച്ച് എങ്ങനെ statement എടുക്കും ?”

 

“അത് നമുക്ക് നോക്കാം. “

“പിന്നെ മാഡം കാർ impound ചെയ്യട്ടെ. ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്. പിന്നെ ബ്ലോക്ക് ഒഴുവാക്കാൻ സൈഡിലേക്ക് തള്ളി ഇട്ടായിരുന്നു “

“അതൊക്കെ വേണ്ട പോലെ ചെയ്തോളു

ഹോസ്പിറ്റലിൽ നിന്ന് എന്താണ് വിവരം?”

“അത് മാഡം ഞാൻ രണ്ട് പ്രാവിശ്യം വിളിച്ചിരുന്നു ഡോക്ടർ busy ആണ് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്. പിന്നെ എനിക്ക് പരിചയമുള്ള ഒരു അറ്റൻഡർ ഉണ്ട് അവനെ വിളിച്ചപ്പോൾ ആ പയ്യന് വലിയ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. “

 

“മുകളിൽ നിന്ന് ആരെങ്കിലും സ്റ്റേഷനിലേക്ക് വിളിച്ചോ?

“ഇല്ല മാഡം ആരും വിളിച്ചിട്ടില്ല. മാഡത്തിനെ ആണ് ആദ്യം അറിയിക്കുന്നത്.”

 

“FIR രജിസ്റ്റർ ചെയ്യൂ  307 അടക്കം. അപ്പോഴേക്കും ഞാൻ അങ്ങോട് എത്താം. “

ലെന പെട്ടന്ന് തന്നെ ഇറങ്ങി. പോകുന്ന വഴി അച്ചായന്മാണോ ഇതിന് പിന്നിൽ എന്നായിരുന്നു സംശയം. ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണം. പെട്ടന്നാണ് ലെനക്ക് അന്നയുടെ കാര്യം ഓർമ്മ വന്നത്. ആ പയ്യന് പറ്റിയതിനു പകരം അന്നയെ വല്ലതും ചെയ്താലോ.

ലെന വേഗം സ്റ്റീഫനെ വിളിച്ചു.

“സ്റ്റീഫ അന്ന അവളുടെ ഏതോ കൂട്ടുകാരിയുടെ ഒപ്പമാണ് ഇപ്പോൾ താമസം. നീ അവളെ വിളിച്ചു അഡ്രസ്സ് ഒക്കെ വാങ്ങു. ഞാൻ വന്നിട്ട് നമുക്ക് രണ്ടാൾക്കും പോയി അവളെ കൂട്ടിയിട്ട് വരാം. “

“അപ്പച്ചി അവൾ കാക്കനാട് ഹോസ്റ്റലിൽ അല്ലേ. അവൾ മാറിയ കാര്യം എൻ്റെ അടുത്ത് പറഞ്ഞില്ലല്ലോ. “

“നീ ഇപ്പോൾ അതും പറഞ്ഞു അവളുടെ അടുത്ത് വഴക്കുണ്ടാക്കല്ലേ. അവൾ അകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാര്യങ്ങൾ ഒക്കെ ഞാൻ വരുമ്പോൾ പറയാം. നീ അവളുടെ അഡ്രസ്സ് ചോദിച്ചു മനസ്സിലാക്ക്.”

ലെന പീതാംബരൻ്റെ കാൾ വെയ്റ്റിംഗ് കണ്ടു. സ്റ്റീഫൻ്റെ കാൾ കട്ടാക്കി ലെന വേഗം ഫോൺ എടുത്തു.

“മാഡം ഇപ്പോൾ തന്നെ  ADGP വിളിച്ചിരുന്നു. FIR ഇടേണ്ട എന്നാണ് പറഞ്ഞത്. മാഡം പറഞ്ഞിട്ട് FIR ഇട്ടു എന്ന് പറഞ്ഞപ്പോൾ കുറെ ചീത്ത പറഞ്ഞു. FIR കമ്പ്യൂട്ടറിൽ കയറ്റിയിട്ടില്ലെങ്കിൽ കീറി കളയാനാണ് പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *