അയാൾ വക്കാലത്തു ഒപ്പിടുന്നതിനിടയിൽ വീമ്പു പറഞ്ഞു.
“പിന്നെ പിടിച്ചാൽ തന്നെ രക്ഷിക്കാൻ സാർ ഒക്കെ ഉണ്ടല്ലോ”
ശിവപ്രകാശ് ഒരു പ്രത്യക ഭാവത്തിലാണ് അത് പറഞ്ഞു. വക്കീലിന് അതിൻ്റെ അർത്ഥം മനസ്സിലായി.
മുളയിലേ നുള്ളിയില്ലെങ്കിൽ ശരിയാകില്ല. നിന്നെ പോലെ കുറെ എണ്ണത്തിനെ ഈ പോൾ വക്കീൽ കണ്ടിട്ടുള്ളതാണ്. അയാൾ മനസ്സിൽ പറഞ്ഞു
“അതേ ഒരു പതിനായിരം രൂപ ഇങ്ങു തന്നെ എൻ്റെ അഡ്വാൻസ് ഫീസ് ആയി.”
അത് കേട്ടപ്പോൾ തന്നെ ശിവപ്രകാശിന് മുഖം വാടി. കിട്ടിയ രണ്ടു ലക്ഷത്തിൽ നിന്ന് പതിനായിരം രൂപ എടുത്തു കൊടുത്തു.
എന്നിട്ട് വേഗം തന്നെ KSRTC ബസ് സ്റ്റാൻഡിലേക്ക് വിട്ടു.
ഇതൊക്കെ ജോസിന് മുൻപിൽ എങ്ങനെ അവതരിപ്പിക്കും എന്ന ആലോചനയിലായിരുന്നു പോൾ.
കാര്യങ്ങൾ തിരക്കാനായി അയാൾ കാക്കനാട് സ്റ്റേഷനിൽ പരിചയമുള്ള ഒരു കോൺസ്റ്റബിളിനെ വിളിച്ചു.
വക്കീൽ ബുദ്ധി കാണിച്ചതാണ്. ഒന്ന് മുൻകൂർ ജാമ്യത്തിന് വന്ന കക്ഷിക്ക് വേണ്ടി വക്കീൽ വിളിച്ചത് എന്ന് തനിക്ക് അനുകൂലമായ ഒരു തെളിവിന്. രണ്ടാമതായി കേസിൽ ഏതൊക്കെ വകുപ്പാണ് ഇട്ടിരിക്കുന്നത് എന്നറിയാൻ. വെറും ആക്സിഡന്റ് കേസ് ആണെങ്കിൽ ഒട്ടും തന്നെ പേടിക്കേണ്ടതില്ല.
എന്നാൽ ADGP വിളിച്ചു പറഞ്ഞതനുസരിച്ചു കേസ് തന്നെ എടുത്തിട്ടില്ല എന്നറിഞ്ഞപ്പോൾ വക്കീൽ ആദ്യമൊന്നു ഞെട്ടി പിന്നെ മനസ്സിൽ സന്തോഷം തോന്നി.
ഫോൺ വെച്ച് കഴിഞ്ഞു ADGP എന്തുകൊണ്ടാണ് വിളിച്ചു കേസ് വേണ്ടെന്ന് പറഞ്ഞത് എന്നാലോചിച്ചു. അപ്പോഴേക്കും അടുത്ത കക്ഷി വന്ന് പിന്നെ ആ സംഭവം തന്നെ പുള്ളി വിട്ടു.
* * * *
അന്നാ ഫ്ലാറ്റിലേക്ക് തിരികെ പോകുമ്പോളാണ് സ്റ്റീഫൻ്റെ കാൾ വന്നത്. ഇപ്പോൾ തന്നെ ചേച്ചിയെ നേരിട്ട് കാണണമെന്നും താമസിക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ തരണം എന്നവൻ വാശി പിടിച്ചപ്പോൾ തന്നെ അപ്പച്ചി കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി. എന്തു പറയണം എന്നറിയാത്തത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്‌ത് സ്വിച്ച് ഓഫ് ചെയ്‌തു.
അവൻ്റെ അടുത്തു നേരത്തെ തന്നെ പറയണമായിരുന്നു. ഒരു ബ്രദർ എന്ന നിലയിൽ തൻ്റെ പ്രവർത്തി അവൻ ഒട്ടും accept ചെയ്യില്ലായിരിക്കും. വല്ലാത്ത ദിവസം തന്നെ പാറു ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസം ഒക്കെ സ്റ്റീഫൻ ഫോൺ വിളിച്ചതോടെ തീർന്നു. ഇതൊക്കെ അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.