“മോളെ കാർ ആക്സിഡന്റ് ആയെന്ന് അർജ്ജു കുഞ്ഞു ആശുപത്രിയിലാണ്. കുഴപ്പമൊന്നുമില്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്നാലും കേട്ടപ്പോൾ. “
അത് കേട്ടപ്പോൾ നെഞ്ചിൽ കല്ല് എടുത്തു വെച്ചപോലെയാണ് തോന്നിയത് . ഞാൻ ഒന്നും മിണ്ടാതെ റൂമിൽ പോയി.അകെ പാടെ ഒരു വിങ്ങൽ. ഒന്നുമില്ല എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അർജ്ജുവിനെ ഒന്ന് കാണണം എന്ന് തോന്നി. കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കട്ടിലിൽ തന്നെ കിടന്നു.
എപ്പോഴോ മണി ചേട്ടൻ വന്ന് കഴിക്കാനായി വാതിൽ കൊട്ടി വിളിച്ചപ്പോളാണ് എഴുന്നേറ്റത്. മുഖം കഴുകുന്നിതിടയിൽ കണ്ണാടിയിൽ നോക്കിയപ്പോൾ ആണ് ഞാൻ എൻ്റെ തന്നെ കോലം കണ്ടത്. കരഞ്ഞു മുഖമൊക്കെ ചീർത്തിട്ടുണ്ട്. ഞാൻ എന്തിനാണ് ഇത്രയും കരഞ്ഞത്? ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല എന്നല്ലേ രാഹുൽ പറഞ്ഞിട്ടുള്ളത്. അല്ലെങ്കിലും അർജ്ജുൻ തൻ്റെ ആരാണ്
പുറത്തേക്കിറങ്ങിയപ്പോൾ ചോറും കറിയുമൊക്കെ വിളമ്പി വെച്ചിട്ടുണ്ട്. മണി ചേട്ടൻൻ്റെ വിഷമം ഒക്കെ മാറിയിട്ടുണ്ട്
“മോളെ അർജ്ജുൻ വിളിച്ചിരുന്നു. അവന് കുഴപ്പമൊന്നുമില്ല. നാളെ എന്നോട് വന്ന് കണ്ടോളാൻ പറഞ്ഞിട്ടുണ്ട്.”
അതിന് ഞാൻ മൂളുക മാത്രമേ ചെയ്‌തുള്ളൂ. പിന്നെ വേറെ സംസാരമൊന്നും ഉണ്ടായില്ല. ഞാൻ മുറിയിൽ കയറി വാതിലടച്ചു കിടന്നു. കുറെ നേരത്തേക്ക് എനിക്ക് ഉറങ്ങാൻ സാധിച്ചില്ല.
എപ്പോഴോ എഴുനേറ്റ് ഞാൻ അർജ്ജുവിൻ്റെ മുറിയിലേക്ക് പോയി. കുറച്ചു നേരം ആ കട്ടിലിൽ തന്നെ ഇരുന്നു പിന്നെ എപ്പോഴോ അവിടെ കിടന്ന് ഉറങ്ങി പോയി.
ത്രിശൂൽ ടെക്ക് ടീം :
ആക്സിഡൻ്റെ നടന്നപ്പോൾ മുതൽ ടെക്ക് സംഭവത്തിനു പിന്നിലുള്ളവരെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്. ട്രാഫിക്ക് സിഗ്നലിൽ ഉള്ള ക്യാമെറയിൽ നിന്ന് വാഹനം identify ചെയ്തുവെങ്കിലും കാര്യമൊന്നും ഇല്ല. മുൻപിലെയും പിന്നിലെയും നമ്പർ ചെളി തേച്ചു മറച്ചിരുന്നു. വാഹനം ഓടിച്ച ആളുടെ ദൃശ്യം ഒന്നും സിഗ്നലിൽ ഉള്ള ക്യാമെറയിൽ ഇല്ല. അത് കൊണ്ട് ലോക്കൽ കടകളിലെയും സ്ഥാപങ്ങളിലെയും cctv ദൃശ്യങ്ങൾ കിട്ടുമോ എന്ന് നോക്കി റിഷി പോയിരിക്കുകയാണ്. ഹരിയാകട്ടെ ഹോസ്പിറ്റലിൽ അഡിഷണൽ സെക്യൂരിറ്റി നൽകാനും പോയി.
സുകബീർ സിങ് വന്നതോടെ നടന്ന കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത കൈവന്നു. കൃത്യ സമയത്തു തന്നെ ടോറസ് പ്രത്യക്ഷപ്പെടണമെങ്കിൽ കോളേജ് പരിസരത്തിൽ നിന്ന് ആരെങ്കിലും ഫോൺ വഴി ഡ്രൈവറെ അറിയിച്ചിട്ടുണ്ടാകും. അങ്ങനെ ഉണ്ടെങ്കിൽ മൊബൈൽ ടൗറിൽ ആ സമയത്തു ഒർജിനേറ്റ ചെയ്‌ത കാളുകളിൽ ഒരെണ്ണം അത്തരത്തിലുള്ള ഒരു ഫോൺ കാൾ ആയിരിക്കണം