ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Posted by

“സിസ്റ്റർ ജാനറ്റ്?”

“ഞാനാണ്. എന്തു സഹായം വേണം. “

“വൈകിട്ട് ഒരു ആക്സിഡൻറെ കേസ് ഒരു കോളേജ് സ്റ്റുഡൻറ്. അയാളെ ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“CT സ്‌കാൻ നടത്തിയ ശേഷം ഉടനെ തന്നെ  പുള്ളിയെ ട്രാൻസ്ഫർ ചെയ്തേല്ലോ.”

“അത്രയും സീരിയസ് ആണോ പരിക്ക്?”

“അയ്യോ സാർ കണ്ടിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ trauma care facility ഉള്ള ആംബുലൻസിലാണ് കൊണ്ട് പോയത്. കൂടുതൽ ഡീറ്റെയിൽസ് ഡോക്ടറിനോട് ചോദിക്കണം. ജോൺസൺ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോയെല്ലോ.”

“ഏതു ഹോസ്പിറ്റലിലേക്കാണ് എന്ന് അറിയാമോ?”

“അത് എനിക്കറിയില്ല സാർ. ഡോക്ടർക്ക്  അറിയാമായിരിക്കും.”

“താങ്ക്യൂ സിസ്റ്റർ.”

സീരിയസ് കണ്ടീഷൻ ആണെങ്കിൽ ഡിസ്ചാർജ് ചെയ്യുകയില്ലല്ലോ. എന്നിട്ടും മാറ്റണമെങ്കിൽ. ലെന മാഡത്തെ വിളിച്ചു കാര്യങ്ങൾ അറിയിക്കണം എന്ന് തോന്നിയെങ്കിലും അത് ചെയ്‌തില്ല. ഒരു പക്ഷേ ലെന മാഡത്തിൻ്റെ ഫോൺ വരെ ചോർത്തുന്നുണ്ടാകാം.

 

സി.ഐ ഭദ്രൻ ഹോസ്പിറ്റൽ വക ആംബുലൻസ് പാർക്ക് ചെയ്‌ത ഭാഗത്തേക്ക് പോയി. അവിടെ ആശുപത്രി വക രണ്ടു ആംബുലൻസുകൾ കിടക്കുന്നുണ്ട്.  രണ്ടു പയ്യന്മാർ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

“മോനെ വൈകിട്ട്  ആക്സിഡൻ്റെ പറ്റിയ പയ്യനെ കൊണ്ട് പോയ ആംബുലൻസ് തിരികെ വന്നോ?”

“ഇല്ല ചേട്ടാ. ഇപ്പോൾ എത്തുമായിരിക്കും. എന്തിനാ ചേട്ടാ?”

“ആക്സിഡന്റ് പറ്റിയ പയ്യൻ എനിക്കറിയാവുന്നതാ. ഏതു ഹോസ്പിറ്റലിലേക്കാണ് മാറ്റിയത് എന്നറിഞ്ഞാൽ പോകാനാണ്. “

“അവിടെ റിസപ്ഷനിൽ ചോദിച്ചാൽ അറിയാൻ പറ്റുമെല്ലോ “

.”ഇല്ല മോനെ  അവർക്കറിയില്ലെന്നാണ് പറഞ്ഞത്.”

“അങ്ങനെ വരാൻ വഴി ഇല്ലല്ലോ. ഞാൻ നിഖിലിനെ ഒന്ന് വിളിക്കട്ടെ.”

അവൻ ഫോൺ എടുത്തു വിളിച്ചു. പക്ഷേ റിങ് ചെയ്‌തത് അല്ലാതെ ആരും ഫോൺ എടുത്തില്ല.

“ചേട്ടാ എടുക്കുന്നില്ല ഇപ്പോൾ വരുമായിരിക്കും. “

 

ഭദ്രൻ വെയിറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു. അധികം താമസിക്കാതെ തന്നെ ആംബുലൻസ് ഗേറ്റ് കടന്ന് അങ്ങോട്ട് എത്തി. അതിൽ നിന്ന് ഡ്രൈവർ പെട്ടെന്നിറങ്ങി മറ്റു ഡ്രൈവർമാരുടെ അടുത്തേക്ക് ചെന്ന്.

സി ഐ ഭദ്രൻ അവൻ്റെ അടുത്തേക്ക് ചെന്നു.

“ആ സാറ് കുറച്ചു നേരമായി നിന്നെ കാത്തു നിൽക്കുന്നു. patient നെ ഏതു ആശുപത്രിയിലേക്കാണ് നീ എത്തിച്ചത് എന്നറിയാനാണ്.”

Leave a Reply

Your email address will not be published. Required fields are marked *