“ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?”
ചോദിക്കണം എന്ന് വെച്ചതല്ല പക്ഷേ അറിയാതെ ചോദിച്ചു പോയി. അതിൻ്റെ കലിപ്പിൽ രാഹുലിൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു.
മിക്കവാറും രണ്ടും കൂടി രാവിലെ തന്നെ ചവിട്ടി പുറത്താക്കും. അതിന് മുൻപ് കുളിച്ചു ഫ്രഷായി നിന്നേക്കാം.
കുളിച്ചു ഡ്രെസ്സൊക്കെ മാറി വന്നപ്പോൾ ഇരുവരെയും കണ്ടില്ല. നേരെ കിച്ചണിലേക്ക് പോയി. മണി ചേട്ടൻ breakfast ഒക്കെ റെഡിയാക്കിയിട്ടുണ്ട്.
കോളേജിലേക്ക് എങ്ങനെ പോകുമെന്നായിരുന്നു എൻ്റെ ചിന്ത? . ബസിൽ പോയി പരിചയമൊന്നുമില്ല. ഓട്ടോ വിളിച്ചു പോകാനാണെങ്കിൽ നല്ല ദൂരം ഉണ്ട്. യൂബർ വിളിക്കാനെങ്കിലും നല്ല കാശു വരും. എന്തായാലും അവന്മാർ കൂടെ കൂട്ടില്ല. .
മോൾക്ക് അവരുടെ ഒപ്പം പോയാൽ മതിയെല്ലോ.
മണി ചേട്ടൻ ഞാൻ ചിന്തിക്കുന്നത് മനസ്സിലാക്കിയത് പോലെ പറഞ്ഞു.
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
“മോള് ഒന്ന് ചോദിച്ചു നോക്ക് അവര് എന്തായാലും സമ്മതിക്കും.”
ആൾക്ക് ഇത് വരെയുള്ള കാര്യങ്ങളൊന്നുമറിയില്ലല്ലോ.
ഞാൻ അതിന് തലയാട്ടി സമ്മതിച്ചു.
അപ്പോഴേക്കും രണ്ട് പേരും വന്ന് ഉപവിഷ്ടരായി. പിന്നെ breakfast കഴിക്കാനാരംഭിച്ചു. രണ്ടും കുനിഞ്ഞിരുന്നു പോളിങ് ആണ്. എൻ്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ട്. എനിക്ക് ചിരിയാണ് വന്നത്.
ഞാനും അവരുടെ കാറിൽ വന്നോട്ടെ എന്ന് ചോദിച്ചു.
കിട്ടിയാൽ ഒരു ആന പോയാൽ ഒരു വാക്ക്.
രാഹുൽ ഒന്ന് ഞെട്ടി. അവൻ ഈ കാര്യം ഓർത്തുകാണില്ല. അർജ്ജു ഇത് പ്രതീക്ഷിച്ചു എന്ന് തോന്നുന്നു. പക്ഷേ ഒന്നും മിണ്ടിയില്ല. ഉത്തരം വന്നത് രാഹുലിൻ്റെ വായിൽ നിന്നാണ്. breakfast കഴിച്ചു അവസാനിപ്പിച്ചു മണി ചേട്ടന് ഒരു ടാറ്റയും കൊടുത്തിട്ട് കോളേജിലേക്ക് പോകാനിറങ്ങി. അവന്മാരുടെ കൂടെ തന്നെ ലിഫ്റ്റിൽ കയറി. രാഹുലിന് ഭാവമാറ്റമൊന്നുമില്ല. അർജ്ജുവിൻ്റെ മുഖത്തു കടന്നൽ കുത്തിയ പോലെയുണ്ട്.
ലോബിയിൽ നിന്ന് ഇറങ്ങുന്ന ഭാഗത്തായി ഇന്നലെ വഴക്കുണ്ടാക്കിയ മുതുക്കികൾ ഞങ്ങളെ തുറിച്ചു നോൽക്കുന്നുണ്ട്. എന്നെ എന്തെങ്കിലും പറഞ്ഞാൽ ഉറപ്പായി തിരിച്ചു പറയണം. അപ്പുറത്തു ഞങ്ങളെ വെയിറ്റ് ചെയ്‌ത് താടിക്കാരൻ സിങ് ചേട്ടനും നിൽക്കുന്നുണ്ട്.