കുടുംബപുരാണം 5 [Killmonger]

Posted by

ഹാളിലേൽ സോഫയില് ഇരിക്കുകയായിരുന്ന അവൾ എന്നെ കണ്ടു അടുത്തേക്ക് വന്ന് സ്വകാര്യം പോലെ ചോദിച്ചു ..
യദു –“അത് ചെറിയ കുട്ടികള് അറിയറായിട്ടില്ല .. ഒക്കെ “
ഉമ –“ഓഹ് , അങ്ങനെ ആണല്ലെ , ഞാൻ കണ്ടുപിടിച്ചോളാം ..”
അവളുടെ തലയ്ക്ക് ഒരു കോട്ട് കൊടുത്ത് ഞാൻ ഉമ്മറത്തേക്ക് പോയി ..
അമ്മച്ചനും അച്ഛനും എന്തോ കാര്യം പറഞ്ഞു ഇരിക്കുകയായിരുന്നു .. അമ്മാച്ചൻ ചാരുകസേരയിലും അച്ഛൻ ഉമ്മറ പടിയിലും ..
ഞാൻ അച്ഛന്റെ അടുത്ത് പോയി ഇരുന്നു ..
അമ്മച്ചൻ -“എങ്ങനാ മോനേ നീ അവളെ കൊണ്ട് സമ്മതിപ്പിച്ചേ , പുറത്തേക്ക് ഒക്കെ പോവാൻ .. ?”
ഞാൻ -“ഞാൻ ചെറിയ അടവ് ഒക്കെ പരീക്ഷിച്ചതാല്ലേ , അത് എന്തോ ഭാഗ്യം കൊണ്ട് ഏറ്റു .. “
അമ്മച്ചൻ -“ഏതായാലും നന്നായി , ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി എന്റെ മോള് ഒരു കോലം ആയി .. “
യദു –“ഇനി ഞാൻ ഇല്ലേ ഇവിടെ , ഒക്കെ റെഡി ആകി എടുക്കാം ..”
അമ്മച്ചൻ -“ആഹ് , അവൾ ഒരു നല്ല നിലേൽ എത്തി എന്ന് സമാദാനിച്ച് ഇരിക്കേനി , അത് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല .. അവൾ ഒന്ന് ചിരിച്ച് കണ്ട മതിയായിരുന്നു .. “
അമ്മച്ചൻ കസേരയില് ചാഞ്ഞു ആരോടെന്നില്ലാതെ പറഞ്ഞു ..
യദു –“അതേ .. അമ്മച്ചാ .. “
എന്റെ വിളി കേട്ട് അമ്മച്ചൻ എന്നെ നോക്കി .. ഞാൻ കൈ കൊണ്ട് താഴേയ്ക്ക് വേരാൻ കാണിച്ചു .. ഞാൻ മെല്ലെ തല ചെരിച്ച് അകത്തേക്ക് നോക്കി , ആരും ഇല്ല എന്ന് കണ്ട് ..
യദു –“ആ സംഭവം നടന്ന കഴിഞ്ഞ് ആരെങ്കിലും ചെറിയമ്മയോട് മോശം ആയി പെരുമാറിയോ . ഞാൻ ഉദേശിച്ചത് , വല്ല ചീത്ത പറയുകയോ മറ്റോ ..? എഹ് ?
അമ്മച്ചൻ -“അവൾ ബന്ധം ഉപേക്ഷിച്ചു വന്ന ദിവസം അമ്മിണി അവളെ കുറെ ചീത്ത പറഞ്ഞിരുന്നു , അതിനു ശേഷം അവര് തമ്മിൽ മിണ്ടിയിട്ടില്ല .. എന്തേ , അവൾ ഏതെങ്കിലും പറഞ്ഞോ ..?”
യദു –“ആഹ് , ചെറിയമ്മയ്ക്ക് ഒരു ഒറ്റപ്പെടാല് ഫീല് ചെയ്യാറുണ്ട് എന്ന് പറഞ്ഞു .. “
അമ്മച്ചൻ -“എന്റെ കുട്ടി .. പാവം .. ഈശ്വരാ ..”
യദു –‘എന്റെ കൂടെ നിലക്കാമെങ്കില് ആ പഴേ ചെറിയമ്മ ആയി ഞാൻ കയ്യില് തരാം .. ൻതെയ് .. “
അമ്മച്ചൻ -“എന്തിനും ഞാൻ ഉണ്ടാവും , എനിക്ക് എന്റെ മോളെ പഴേത് പോലെ ചിരിച്ചു കാണണം .. “
യദു –‘അതൊക്കെ ഏറ്റു .. പക്ഷേ കട്ടക്ക് കൂടെ ഉണ്ടാവണം ..”
ഞാൻ അത് പറഞ്ഞു എന്റെ വലത്ത് കൈ നീട്ടി തുറന്നു വച്ചു , അമ്മച്ചൻ അതില് പിടിച്ചു “ഞാൻ ഉണ്ടാവും ‘എന്ന് പറയാതെ പറഞ്ഞു ..
അച്ഛൻ -“എന്താ നിന്റെ പ്ലാന് ?”
അച്ഛന് നേരെ തിരിഞ്ഞ് ..
യദു –“പാക്ക താൻ പോറേ ഇന്ത കാളിയോടെ ആട്ടത്തെ ..”

Leave a Reply

Your email address will not be published. Required fields are marked *