യദു –‘ഇല്ല , അവൻ അവിടെ ഇല്ല .. ഇയാൾ വീടിലേക്ക് ആണോ ?
അമല –‘ആഹ് ..”
യദു –“എന്നാൽ ഞാനും വേരം “
അമല –“ഓകെ “
അതും പറഞ്ഞു അവൾ നടക്കാൻ തുടങ്ങി , അവളുടെ കൂടെ ഞാനും ..
അമല –“ഇയാളുടെ അമ്മ കൊള്ളാം കേട്ടോ , നല്ല വർത്തമാനം .. എനിക്ക് ഇഷ്ടായി , ഉമയും സെയിം ..”
യദു –‘ആണോ .. അമ്മയ്ക്കും ഇയാളെ അങ്ങ് നന്നായി ബോധിച്ചു .. ഇന്നലെ വന്നേ പിന്നെ തന്നെ പൊക്കി പറയനെ നേരം ഉള്ളൂ .”
അത് കേട്ട് അവള് ഒന്ന് ചിരിച്ചു .. നല്ല മുത്ത് പൊഴിയണ പോലുള്ള ചിരി ..
യദു –“തന്റെ നല്ല ചിരി ആണ് കേട്ടോ.. “
അമല –“താങ്ക്സ്, ഇത് എല്ല ആണുങ്ങളും സ്ഥിരം യൂസ് ചെയുന്ന നമ്പർ അല്ലെ.. പെണ്ണുങ്ങളെ വളക്കാൻ..
യദു –“നോ, ഐ ആം സീരിയസ്.. പിന്നെ നമ്പർ അടിക്കാൻ ആണെങ്കിൽ വേറെ എന്തൊക്കെ ഉണ്ട്.. “
അമല –“അങ്ങനെ ആണേൽ കൊഴപ്പം ഇല്ല.. പിന്നെ പുതിയ കടയുടെ കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു…? “
യദു –“അത് നടക്കുന്നുണ്ട്… കാര്യങ്ങൾ റെഡി ആക്കി കൊണ്ട് ഇരിക്കുകയാണ്…”
അമല –“ഇയാൾ ഒരു എഞ്ചിനീയറിങ് ഗ്രാടുയേറ്റ് ആണെന്ന് അല്ലെ പറഞ്ഞെ… പിന്നെ എന്താ ഇങ്ങനെ ഒരു പരിപാടി..?“
യദു –“ഇത് ജസ്റ്റ് ഒരു സൈഡ് ബിസിനസ്… മിഥു പറഞ്ഞപ്പോ നല്ലതാണെന്നു തോന്നി.. ഷോപ്പ് തുടങ്ങിയാൽ പിന്നെ കച്ചോടം ഒക്കെ അവൻ നോക്കിക്കോളും ഞാൻ ജസ്റ്റ് ക്യാഷ് ഇറക്കി എന്നെ ഉള്ളു… പിന്നെ ഞാൻ ഇനി ഇവിടെ നാട്ടിൽ തന്നെ നിക്കാൻ ആണ് പ്ലാൻ.. സോ ഇവിടെ ഉള്ള കമ്പനികളിൽ ഒരു ജോലി നോക്കുന്നുണ്ട്… കിട്ടാതിരിക്കില്ല… ഈ കടയുടെ പരുപാടി തീർത്തിട്ട് നോക്കാം എന്ന് വച്ചു…”
അമല –“ഓഹ്.. അല്ല ഇതിന് ഉള്ള കാശ്.. വീട്ടിൽ നിന്ന് തന്നോ..?
യദു –“ഇല്ല, ഞാൻ ഈ ഫ്രീലാൻസ് ആയിട്ട് പ്രോഗ്രാമിങ് ഒക്കെ ചെയ്യാറ് ഉണ്ട്.. അങ്ങനെ ഉണ്ടാക്കിയെത.. “
അമല –“അഹ്.. “
യദു –“ഇയാൾ ഏതു വരെ പഠിച്ചു..? “
അമല –“ ഞാൻ BA ഇംഗ്ലീഷ്.. പക്ഷെ കംപ്ലീറ്റ് ആക്കിയില്ല.. “
യദു –“ അതെന്ത് പറ്റി..? “
അമല –“അതിന് മുൻപേ എന്റെ കല്യാണം കഴിഞ്ഞു…പിന്നെ പഠിക്കാൻ പറ്റിയില്ല.. “
യദു –“ അതെന്ത്യ ഭർത്താവിന്റെ വീട്ടുകാർ പഠിപ്പിച്ചില്ലേ.. ഓഹ് സോറി സോറി…”
അത് പറഞ്ഞപ്പോ അവളുടെ മുഖം മാറി…