രോഹിത് അപമാനഭാരത്തോടെ…
സോറി, സർ..
CI:സാനിയ, ഇവിടുത്തെ പരിസരം ശ്രദ്ധിക്കണം…
സാനിയ, വളരെ നല്ല പേര്.. 😁
നമ്മൾ തമ്മിൽ വൈകാതെ സംസാരിക്കും 😅..
സാനിയ :ഓക്കേ സർ…
CI: അപ്പോഴേക്ക് ഞാൻ ഹയർ ഒഫീഷ്യൽസുമായി സംസാരിക്കട്ടെ…
എനിക്ക് ഇയാളുടെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല..
എല്ലാത്തിനേം അവഗണിക്കുന്ന ഒരു മനോഭാവം..
ഒരിക്കലും ഒരു പോലീസ് കാരന് ഉണ്ടാവാൻ പാടില്ലാത്ത സ്വഭാവം..
ധർമൻ : അപ്പോൾ ഓക്കേ, ശാന്തനു..
CI അവിടെ നിന്ന് പോയപ്പോ, രണ്ട് പേരും അവരവരുടെ ജോലിയിൽ മുഴുകി.. രോഹിത് വീടിന്റെ ഉള്ളിലേക്ക് പോയി.. സാനിയാവട്ടെ പുറത്തേക്കും…
ഞാൻ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്നു…
എവിടെ നിന്നാണ് തുടങ്ങേണ്ടത്?…
എവിടെ ആണ് ലൂപ് ഹോൾ?
അരുൺ…കമോൺ തിങ്ക്..
പെട്ടന്ന്…
അരുൺ…
ഞാൻ തിരിഞ്ഞ് നോക്കി..
സിയയായിരുന്നു…
ഞാൻ :എന്താ?
സിയ : നീ എന്നോട് ചോദിച്ചില്ലായിരുന്നോ നിത്യയേ അവസാനമായി കണ്ടവരെ കുറിച്ച്..
ഞാൻ : അതെ, എന്താ..
സിയ: ഞാൻ അവളെ കണ്ടിരുന്നു…
ഞാൻ ഒരു ഞെട്ടലും ആശ്വാസത്തോടെ : എപ്പോ, എവിടെ വച്ചു?
സിയ: ഡ്രെസ്സിങ് റൂമിൽ വച്ചു തന്നെ.. പക്ഷെ..
ഞാൻ : എന്താ?
സിയ: അവൾ ഫോണിൽ മാറ്റാരോടോ സംസാരിക്കുകയായിരുന്നു..
ഞാൻ : പിന്നെ…
സിയ: എന്നിക്കുറപ്പില്ല, പക്ഷേ അവൾ ബംഗ്ലാവിനു പിന്നിലെ കാടിലേക്ക് പോയെന്ന തോന്നിയത്…
ഞാൻ : അതെന്താ അങ്ങനെ?
സിയ: ഞാൻ ഒരു മെറൂൺ ഡ്രെസ്സിട്ട ഒരാളെ അത് വഴി ഫോൺ പോവുന്നത് ശ്രദ്ധിച്ചായിരുന്നു…
ഞാൻ : താങ്ക്സ്, സിയ..
സിയ : പിന്നെ ഒരു കാര്യം…ഇതിൽ എന്റെ പേര് വരരുത്, മനസിലായല്ലോ?
ഞാൻ ഒന്നും മിണ്ടിയില്ല..
ഞാൻ വേഗം ഓടി..
പുറത്തേക്കു…
ഞാൻ ബംഗ്ലാവിന്റെ പരിസരത്തു കൂടെ ഓടി നടന്നു….
ഒടുവിൽ…
സാനിയ മാഡം..
അവൾ തിരിഞ്ഞ് നോക്കി…
എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തു ഗൗരവം വന്നു…
ഞാൻ അവരുടെ അടുത്ത് ഓടിയെത്തി..
ഞാൻ : കേസിൽ ഒരു തുമ്പു കിട്ടി…
സാനിയ : നിങ്ങളാരാ?