ഞാൻ : ഞാൻ നിത്യയുടെ കൂട്ടുകാരനാണ്, അരുൺ..
സാനിയ : നിത്യ..ഓ ഒളിച്ചോടിയ പെണ്ണ്…
അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു…
ഞാൻ : എന്തുറപ്പിലാണ് അവൾ ഒളിച്ചോടിയതാണെന് നിങ്ങൾ പറയുന്നത്? അതുമായി ബന്ധപ്പെട്ട എന്തെകിലും തെളിവോ അങ്ങനെയെന്തെകിലും നിങ്ങൾക്ക് കിട്ടിയോ?
സാനിയയുടെ മുഖത്തു ദേഷ്യം വരുന്നത് കണ്ടു ഞാൻ ഒന്നു ദീർഘശ്വാസമെടുത്തു..
ഞാൻ : ഐ ആം റിയലി സോറി,മാഡം.. പക്ഷെ എനിക്ക് നല്ല പേടിയുണ്ട് അത് കൊണ്ട് പറഞ്ഞതാണ്..
ഇത്തവണ ആ മുഖത്തെ ഭാവം മാറുന്നത് കണ്ടു..
സാനിയ : സീ, എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാവും, പക്ഷെ ഞാൻ വെറും ഒരു സബ് ഇൻസ്‌പെക്ടർ മാത്രമാണ് അത് കൊണ്ട് തന്നെ എനിക്ക് എന്റെ സുപ്പീരിയർ ഓഫീസറെ അനുസരിക്കാതിരിക്കാൻ കഴിയത്തില്ല..
ഞാൻ : ഒരു പോലീസ് ഓഫീസർക്കു ഇൻവെസ്റ്റിഗേഷൻ ചെയ്യാൻ പാടില്ല എന്നുണ്ടോ?
വേണമെങ്കിൽ എനിക്കു ഒറ്റയ്ക്കു പോകാവുന്നതേയുള്ളു അവളെ കണ്ടെത്തുകയും ചെയ്യും .. പക്ഷെ ഏതെങ്കിലും രീതിയിൽ ഒരു തെളിവും വിട്ടു പോവാൻ എനിക്കാഗ്രഹമില്ല.. മാത്രമല്ല ഞാൻ എത്തുമ്പോഴേക്ക് അവൾക്കു ഒന്നും സംഭവിക്കരുതെന്നു എനിക്കു നിർബന്ധമുണ്ട്..സൊ പ്ലീസ്…
സാനിയ ആകെ കൺഫ്യൂഷണിലായി… ഒരു നിമിഷം മിണ്ടാതിരുന്നു….
ഞാൻ : വേഗം മാഡം, നമ്മൾ ഇവിടെ പാഴാകുന്ന ഓരോ സമയവും അവളുടെ ജീവനെ കൂടുതൽ അപകടത്തിലാകുന്നു…പ്ലീസ്..
സാനിയ : ഉം, ശെരി ഞാൻ വരാം…
ഞാൻ :😁 താങ്ക് യൂ മാഡം..
സാനിയ :ഇട്സ് ഓക്കേ, എവിടെയാ ആ കാട്?
ഞാൻ : ബംഗ്ലാവിന്റെ പിന്നിൽ…
ഞാൻ സാനിയുടെ കൂടെ അവിടേക്ക് നടന്നു…
________________
ഞാനും സാനിയയും ആ കാടിലേക്ക് മെല്ലെ കയറാൻ തുടങ്ങി…
സത്യത്തിൽ ബംഗ്ലാവിലെ ആ പിൻ ഭാഗം ഇവിടെക്കാണ് തുറക്കുന്നതെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല…അവിടെ മനുഷ്യന്റെ കരവിരുതാണ് കണ്ടതെങ്കിൽ, ഇവിടെ പ്രകൃതിയുടെ വിളയാട്ടമാണ്…
പാറകളിലോടെ ഒരു അരുവി ഒഴുകി പോവുന്നു.. ചുറ്റും പല തരത്തിലുള്ള മരങ്ങൾ സസ്യാജാലങ്ങൾ എവിടെ നിന്നും ഏത് രീതിയിലും നോക്കിയാലും ഒരു കുറ്റം പോലും പറയാൻ കഴിയില്ല…എങ്ങനെ പറയാൻ കഴിയും?