മനുഷ്യന് കല നൽകിയ ശക്തി.. അതിന്റെ…
തന്റെ പേരെന്താ?
ആ ചോദ്യം എന്നെ തിരിച്ചു ഭൂമിയിൽ എത്തിച്ചു..
ഞാൻ : എന്തോ?
സാനു : പേര്?
ഞാൻ : അരുൺ ജ്യോതിസ്..
സാനു : വെറൈറ്റി പേരാണല്ലോ.. അച്ഛൻ..
ഞാൻ : ഓർഫനാണ്…
സാനു :ഓ സോറി..
ആ മുഖം ഒന്ന് വാടി..
ഞാൻ : ഇട്സ് ഓക്കേ,നിങ്ങൾ?
സാനു : ഞാൻ പാലക്കാട് സ്വദേശി ആണ്..
ഞാൻ : ഞാനൂഹിച്ചു..
സാനു അത്ഭുതത്തോടെ : എങ്ങനെ?
ഞാൻ :മുഖത്തു ഒരു പാലകാടൻ ചായ കണ്ടു.
ആ മുഖത്തു ഒരു നാണം വിരിഞ്ഞു..
ഞാൻ : ഇവിടെ എത്ര കാലമായി?
സാനു : 3കൊല്ലം.., അതേയ് ഇനി മാഡം വിളി വേണ്ട കേട്ടോ..😁
ഞാൻ : ശെരി മാഡം, ഓഹ് സോറി മാഡം.. ശേ.. 🤣
അത് കേട്ട് അവൾ പൊട്ടി ചിരിച്ചു.. ഞാനും ആ ചിരിയിൽ പങ്കു ചേർന്നു..
അങ്ങനെ ഞങ്ങൾ മുൻപോട്ടു പോവുമ്പോൾ ഞാൻ നിലത്തു നോക്കി.. അതാ ഒരു ഫൂട്പ്രിന്റ്…
സാനിയ.. നോക്ക്..
അവൾക്കു അത് കാണിച്ചു കൊടുത്തു..
ഉം.. അവൾ ഒന്ന് മൂളി..
ഞാൻ : കിഡ്നാപ്പറുടെ ആവുലെ?
സാനു : ആവാം, അല്ലെങ്കിൽ അവിടെ പണിയെടുക്കുന്ന തൊട്ടകാരന്റെയോ അതോ ഏതെങ്കിലും അതിഥിയുടെയും ആവാം..
ഞാൻ : ശരിയാണ്..
ഞാൻ ചുമ്മാ ആകാശത്തേക്ക് നോക്കി.കറുത്തിരുണ്ട മേഘങ്ങൾ, ആ പ്രദേശത്തെ വിഴുങ്ങി…
ഞാൻ : മഴ പെയ്യാൻ പോവുകയാ.. 😟.. അപ്പോൾ ഇതു…
സാനു വിഷമത്തോടെ : അത് മാഞ്ഞു പോവും…
വാ മറ്റെന്തെങ്കിലും കിട്ടുമോ എന്നു നോക്കാം..
ഞാൻ : ശെരി…
നമ്മൾ കുറച്ചു കൂടി മുൻപോട്ട് നടന്നു..
കുറച്ചു മുൻപിൽ അരുവിയുടെ ആഴം കുറഞ്ഞ വഴിയായിരുന്നു…അവിടെ കല്ലുകൾക്കു ഈർപ്പമേപ്പോഴും ഉള്ളത് കൊണ്ട് ഞാൻ നല്ല ശ്രദ്ധയോടെ മുൻപോട്ട് നടന്നു..
ഞാൻ : ശ്രദ്ധിക്കണേ, നല്ല വഴുപ്പുണ്ട്.. ☺️
പറഞ്ഞു നാവെടുത്തില്ല, സാനിയ കാൽ വഴുതി 😂
ഏയ്…
ഞാൻ അവൾ വീഴാതിരിക്കാൻ കേറി പിടിച്ചു..