ഹോട്ടല്‍ മാസ്‌ക്കറ്റ്, തിരുവനന്തപുരം. സമയം പകല്‍ 11.46 റൂം നമ്പര്‍ 101ന്റെ വാതില്‍ അനുവാദം ചോദിച്ച് അകത്തുകയറിയപ്പോള്‍ ചാനല്‍ എംഡി റഹീം ജാഫര്‍ എന്ന ആര്‍.ജെ. എന്നെ കാത്തിരുന്ന് മുഷിഞ്ഞിട്ട് സീസറിന്റെ അടപ്പ് തുറക്കുകയായിരുന്നു.
‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം…’
‘സത്യം പറഞ്ഞാല്‍ ചാനല്‍ ലോഞ്ച് ചെയ്തശേഷം മനസ്സമാധാനത്തോടെ ഒരു പെഗ് അകത്തു ചെന്നിട്ടില്ല… ടെന്‍ഷനാടോ ടെന്‍ഷന്‍… ഇപ്പോഴാ ഓര്‍ക്കണേ ഏതേലും ചാനലിലൊക്കെ അവതാരകനായിട്ട് കോപ്രായം കാട്ടി നടന്നാല്‍ മതിയാരുന്നു എന്ന്… ‘
‘ആര്‍ജെ ബോദേഡാവാതെ… ഇതൊക്കെ അതിന്റെ ഭാഗമല്ലേ… പറ എന്താണ് എന്നെ കാണണം എന്ന് പറഞ്ഞത്…’
‘തന്നോടെനിക്ക് ഈ വിവരം ഫോണിലൂടെ പറയാവുന്നതേയുള്ളായിരുന്നു. എന്നാലും അതല്ലല്ലോ… ഒരു ഔദ്യോഗിക കാര്യമാകുമ്പോള്‍ അത് അതിന്റേതായ രീതിയില്‍ പറയണ്ടേ… അതിനാ എറണാകുളത്തു നിന്ന് താനിവിടെ നേരിട്ട് വരണമെന്ന് ഞാന്‍ പറഞ്ഞത്…’
‘ഓ… കെ പറഞ്ഞോളൂ എന്താണ് കാര്യം…’
‘നമുക്കൊന്ന് ക്ലച്ച് പിടിക്കാന്‍ എന്തേലും ഒരു പ്രോഗ്രാം അത്യാവശ്യമായി ആരംഭിക്കണം… അതിന് തന്റെ മാസ്റ്റര്‍ ബ്രെയിന്‍ എനിക്ക് വേണം… ‘
‘ഓകെ ഇന്ന് ഇപ്പോള്‍ ഈ നിമിഷം എന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഞാന്‍ തരും… പക്ഷേ പകരം എനിക്കെന്ത് തരും…’
‘എത്രരൂപാ വേണം…’
‘രൂപയോ എനിക്കോ… ഹഹഹഹ ആ കാര്യത്തില്‍ ആര്‍ജെയോട് വിലപേശേണ്ട കാര്യം എനിക്കില്ലല്ലോ… ആര്‍ജെ കാശിന്റെ കാര്യത്തില്‍ കൃത്യമാണെന്ന് ഈ ചാനല്‍ രംഗത്തെ ഏത് വിദ്യാര്‍ത്ഥിക്ക്് പോലും അറിയാവുന്ന കാര്യമല്ലേ…’
‘അത് താന്‍ പറഞ്ഞില്ലേലും സര്‍ട്ടിഫിക്കറ്റ് തന്നില്ലേലും അതൊക്കെ ഓകെയാ… കാരണം കഷ്ടപ്പെട്ട് കടന്നു വന്ന ഒരുത്തനാ ഞാന്‍… പണത്തിന്റെ വില നല്ലപോലെ അറിയാം. അഞ്ച് പൈസ അതിനാല്‍ വെറുതേ കളയുകയും ഇല്ല… ഈ ചാനലിന്റെ പേരില്‍ അല്ലാതെ… തനിക്ക് എത്ര രൂപ വേണം എന്ന് ചോദിച്ചത് താന്‍ ഉദ്ദേശിക്കുന്ന മറ്റേകാര്യം തരാനറിയാന്‍ മേലാഞ്ഞിട്ടല്ല…’
‘ഓഹോ… മറ്റേ കാര്യം… അതൊക്കെ ജോറാക്കാമെങ്കില്‍ എനിക്കെന്ത് പണം ആര്‍ജെ…’
‘ഹഹഹ… ഡോ… ഇപ്പോ വേണേ… അടുത്ത റൂമിലുണ്ട് ഏഷ്യാസ്റ്റാറിലെ ന്യൂസ് റീഡര്‍ രജനി വാദ്ധ്യാര്‍… ആളൊരു വാദ്ധ്യാത്തി ആണേലും… താന്‍ ഉദ്ദേശിച്ച പ്രതിഫലത്തിന് പറ്റിയതാ…’