അതിനവൾ ഉത്തരം പറഞ്ഞില്ല ………
ഞാൻ പിന്നെ എന്തിനാടി ഞാൻ പോലും അറിയാതെ എന്റെ കുഞ്ഞിനെ നീ വയറ്റിൽ ചുമന്നത് ….. ഒന്ന് പറയാമായിരുന്നില്ലേ ……. നിനക്കറിയാമോ ….. എന്റെ ലക്കി എങ്ങനെ ആണ് ജീവിച്ചതെന്ന് …….. ഞാൻ അവളെ അവിടെപ്പോയി രക്ഷിച്ചില്ലായിരുന്നെങ്കിൽ അവളുടെ ജീവിതം എങ്ങനെ ആകുമെന്ന് …….. ഒരു കുഞ്ഞു വളർന്ന് വലുതാകുന്നത് വരെ ഒരു താങ്ങും തണലുമായി അമ്മയെങ്കിലും കൂടെ കാണണം ………… എല്ലാം നീ തന്നെ ചെയ്ത വച്ചിട്ട് ഇപ്പൊ എന്നോട് ഇങ്ങനെ പറഞ്ഞാൽ ഞാൻ ലക്കിയോട് എന്ത് പറയുമെടി …… നിനക്ക് മനസാക്ഷി ഇല്ലേ ……
സാനിയ പെട്ടെന്ന് ഫോൺ വച്ചു ….. എനിക്ക് ആകപ്പാടെ ടെൻഷൻ ആയി …… ശ്യാമിനെ വിളിച്ചാലോന്ന് ആലോചിച്ചു …. പിന്നെ വേണ്ടന്ന് വച്ചു ……. ആകപ്പാടെ ടെൻഷൻ …… എന്റെ കുഞ്ഞ് …….
ഞാൻ ഓഫീസിൽ നിന്നും തിരിച്ചെത്തി …….. സന്ധ്യ ആയതിനാൽ ലക്കിയെ കൂട്ടാതെ ഞാൻ ഒറ്റക്കാണ് സൂപ്പർ മാർക്കെറ്റിൽ പോയത് …….. ഫോൺ ഡൈനിങ്ങ് ടേബിളിൽ വച്ച് എടുക്കാൻ മറന്നുപോയി ……… വന്നപ്പോൾ അതുപോലെ തന്നെ ഫോൺ അവിടെയുണ്ട് ……… പിറ്റെന്ന് ഞാൻ വരുമ്പോൾ സാനിയ വീട്ടിലുണ്ട് ഞാൻ വിശേഷങ്ങൾ തിരക്കി ബെഡ് റൂമിലേക്ക് പോയി ……… പിറ്റേന്ന് ശ്യാമും സാനിയയും നാട്ടിലേക്ക് പോകുകയാണ് പ്രേസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞേ തിരിച്ചു വരൂ ……… അവർ സന്തോഷത്തോടെ യാത്രയായി …… പക്ഷെ ലക്കിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ സന്തോഷമൊന്നും ഞാൻ കണ്ടില്ല …… എനിക്കവളെ ഫേസ് ചെയ്യാൻ തന്നെ വലിയ വിഷമം ആണ് ……..
ഞാൻ ശ്യാം തന്ന ഒരു ലക്ഷം രൂപ അവന്റെ അക്കൗണ്ടിലേക്ക് തിരികെ ഇട്ടു …… എനിക്ക് നല്ല ടെൻഷൻ ……. ക്യാഷ് കിട്ടിയിട്ടും ശ്യാം റിപ്ലൈ തന്നില്ല …… ലക്കി എന്തോ അമ്മയോട് മാറി നിന്ന് സംസാരിക്കുന്നു …….. ഇതുവരെ ഇല്ലാത്തതാണ് അങ്ങിനെയൊന്നും ……… എന്നാലും അവൾ എനിക്ക് മുന്നിൽ ഹാപ്പിയാണ് ……….. ഞാനും മാക്സിമം അഭിനയിക്കാൻ ശ്രെമിച്ചു ……. എന്റെ ഉള്ളിലെ സങ്കടം പറയാൻ ആരുമില്ലാതെപോയി ………. എന്നാലും ലക്കി എന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു …….. എന്റെ ചെറിയൊരു ടെൻഷൻ പോലും അവൾക്ക് മനസ്സിലാകും ……..