പിന്നെ ഉച്ചയ്ക്ക് അവർക്കുള്ള ചോറ് കൊണ്ടുപോയി കൊടുക്കാൻ വിളിച്ചപ്പോൾ ആണ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെല്ലുന്നത്. കോവിഡ് വന്നാൽ നല്ല ഭക്ഷണം കഴിക്കുക റെസ്റ്റ് എടുക്കുക എന്നതാണല്ലോ… അതിനുള്ള മരുന്ന്. അത്കൊണ്ട് അമ്മ അത്യാവശ്യം വിഭവങ്ങൾ ഒക്കെ ഒരുക്കിയിരുന്നു. ഞങ്ങൾ രണ്ട് പേരും കൂടെ അതൊക്കെ അവിടെ കൊണ്ടുപോയി കൊടുത്തു തിരിച്ചു പോരുന്നതിനിടയിൽ അമ്മ ചോദിച്ചു. നിനക്ക് ഞാൻ രാവിലെ പറഞ്ഞത് സംങ്കടമായോ..? ഞാൻ നിന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു.. പിന്നെ… കളിപ്പിക്കാൻ… അതുപോലെ ഒച്ചയിട്ട് മനുഷ്യനെ പേടിപ്പിച്ചല്ലേ.. കളിപ്പിക്കുന്നത്… ശബ്ദം കുറച്ച് കൂടിപ്പോയി ശരി തന്നെ ഞാൻ സമ്മതിക്കുന്നു. പക്ഷെ ഞാൻ നിന്നെ തെറ്റിദ്ധരിച്ച് പറഞ്ഞതൊന്നും അല്ല. വെറുതെ നിന്നെ ഒന്ന് ഇളക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ്… മ്മ്… സോറി… എന്തിന്..? അത് ഞാൻ അമ്മയോട് മോശമായി പെരുമാറിയത്തിന്. ഏതിനാണ് ഇന്നലെ രാത്രിയിലെ പെരുമാറലിനോ അതോ… രാവിലത്തെതിനോ…? എന്ന് ചോദിച്ച് അമ്മ അടക്കി ചിരിച്ചു. കണ്ടോ… ഇതാണ് എനിക്ക് പറ്റാത്തത്… സാരല്ല പോട്ടെ… അമ്മ വെറുതെ ചോദിച്ചതല്ലേ… അപ്പോയേക്കും ഞങ്ങൾ വീട്ടിൽ എത്തിയിരുന്നു. പിന്നെ കാര്യമായി സംസാരം ഒന്നും ഉണ്ടായില്ല. ഭക്ഷണം കഴിച്ചു ഞാൻ കേറി കിടന്നു. ഒരു ഉച്ചമയക്കം അങ്ങ് പാസാക്കി…
പിന്നെ ഞാൻ ഉണർന്നപ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു. എണീറ്റ് കണ്ണും തിരുമ്മി റൂമിന് പുറത്തിറങ്ങിയപ്പോൾ ഇത് ഏത് ജില്ലയെന്നോ ഏത് സ്ഥലമെന്നോ ഒന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. വല്ലപ്പോഴും മാത്രം ഉച്ചയ്ക്ക് ഉറങ്ങുന്നവർക്കറിയാം ആ അവസ്ഥ. കഞ്ചാവ് അടിച്ചതാണോ… കറന്റ് അടിച്ചതാണോ എന്ന് തിരിച്ചറിയില്ല അങ്ങനൊരു ഫീൽ ആണ്. പിന്നെ നൈസ് ആയിട്ട് ഒരു കുളി പാസാക്കിയപ്പോയാണ് ഒരു സമാധാനം ആയത്. കുളി കഴിഞ്ഞു വന്നപ്പോഴാണ് ഞാൻ ഓർത്തത് അമ്മയെ ഇവിടൊന്നും കണ്ടില്ലലോ ന്ന്… എവിടെ പോയി എന്ന് കരുതി നോക്കാൻ തുനിഞ്ഞപ്പോ ദാ ആടി പാടി വരുന്നു. നീ ഏണീറ്റോ.. അമ്മ എവിടെ പോയതായിരുന്നു..? ഞാൻ അവർക്ക് ചോറ് കൊണ്ടോയി കൊടുക്കാൻ പോയതാ ടാ.. ഒറ്റയ്ക്കോ…? അതെന്താടാ ഒറ്റയ്ക്ക് പോയാൽ. എന്നെ ആരെങ്കിലും പിടിച്ചോണ്ട് പോവുമോ..? അതല്ലമ്മാ… ഉച്ചയ്ക്ക് ചോറും കറികളും ഒക്കെ ഒറ്റയ്ക്ക് കൊണ്ട് പോവാൻ കഴിയാത്തത് കൊണ്ടല്ലേ എന്നെ വിളിച്ചത്. പിന്നെ ഇപ്പൊ എങ്ങനെ അതെല്ലാം ഒറ്റയ്ക്ക് കൊണ്ട് പോയി…? അതാണോ… ചോറ് മാത്രം കൊണ്ടുവന്നാൽ മതി കറികൾ എല്ലാം ഇവിടെ തന്നെ ഉണ്ടെന്ന് അച്ഛൻ വിളിച്ച് പറഞ്ഞിരുന്നു. അതാ ഇപ്പൊ നിന്നെ വിളിക്കാതെ പോയത്. അതും അല്ല നീ ഭയങ്കര ഉറക്കവറും. നീ ചായ കുടിച്ചോ… ഇല്ല. ഇനിയിപ്പോ വേണ്ട. മ്മ്.