പെയ്തൊഴിയാൻ കാത്ത് [Geethu]

Posted by

 

ആരോ പതിയെ തോണ്ടുന്നതു പോലെ തോന്നിയപ്പോഴാണ് നോക്കിയത്. അടുത്ത വീട്ടിലെ അനുവാണ്. ബാങ്കിലാണ് ജോലി ചെയ്യുന്നത്. എന്നും ഈ ബസ്സിനാവുമായിരിക്കും. സീറ്റിലിരുന്ന് ബാഗ് ചോദിക്കുകയാണ്. ബാഗ് കനമൊന്നും ഇല്ലെങ്കിലും അവളുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തു. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവളുടെ അടുത്ത് സീറ്റ് ഒഴിഞ്ഞു. അവൾ പിടിച്ച് അരികിലിരുത്തി്‌.

 

ഇന്നെന്തേ ഇന്ദു ലേറ്റ് ആയേ?

 

ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.

ശബ്ദം വളരെ പതിഞ്ഞതു പോലെ തോന്നിയോ. അല്ലെങ്കിലും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ ആരെങ്കിലും ഓർമിപ്പിക്കുന്നിടത്തോളം വേദനയെന്തുണ്ട്.?

 

താനിപ്പോൾ ആഗ്രഹിക്കുന്നത് ഇന്നതെ ദിവസം തൻ്റെ ജീവിതത്തിൽ ഉണ്ടിയിരുന്നെങ്കിലെന്നല്ലേ. പക്ഷേ അതാർക്കും തിരിച്ചറീയില്ലല്ലോ?

 

അതുകൊണ്ടല്ലേ താൻ സ്വന്തം നാടു വിട്ട് ഇത്രയും ദൂരെ വന്നത്. സ്കൂളിനടുത്ത് കിട്ടിയ വീടു വിട്ട് അര മണീക്കൂർ ദൂരെ തനിയെ താമസിക്കുന്നത്. പറഞ്ഞപ്പോൾ പലരുടേയും കൺകളിലെ ചോദ്യം താൻ മനപൂർവ്വം അവഗണിച്ചതല്ലേ.

 

എന്നിട്ടും എന്താണോ മറക്കാനാഗ്രഹിക്കുന്നത് അതിതുവരെ മറക്കാൻ കഴിഞ്ഞിട്ടില്ലല്ലോ?

 

അനു എന്തൊക്കെയോ പറയുന്നുണ്ടിയിരുന്നു. ചിന്തകളിലുഴറീയ മനസ്സ് ഒന്നും കേട്ടില്ല. മറുപടീയൊന്നും കിട്ടാതായതു കൊണ്ടാവും അവളും ഫോണിലേക്ക് മുഖം പൂഴ്ത്തിയത്

 

💧💧💧💧💧💧💧💧💧💧💧

 

ബസ്സിറങ്ങി വീട്ടിലേക്ക് കയറുമ്പോൾ കാർത്തു ചേച്ചി മോളെ കളിപ്പിക്കുകയാണ്.

കാർത്തു ചേച്ചിയും വിനയേട്ടനും..

അവരുടെ വീടിൻ്റെ മുകൾ നിലയിലാണ് ഇപ്പോൾ താമാസം…

സ്വന്തം ചേച്ചിയെ പോലെയാണ്. അവളെ കാണുമ്പോൾ കൃഷ്ണജയെ ഓർമ വരും.. അമ്മയെ ഓർമ വരും..

 

ചേച്ചിയോട് ഒന്നു ചിരിച്ച് മോളുടെ കവിളിൽ ഒന്നു തട്ടി മുകളിലേക്ക് നടന്നു.

 

വിനയേട്ടൻ മേർച്ചൻ്റ് നേവിയിൽ ആണ്. ആറുമാസം ജോലിയും ബാക്കി ആറുമാസം ലീവും. മൂപ്പര് വന്നാൽ പ്പിന്നെ ആഘോഷം ആണ്. നാട്ടുകാരെ ഞെട്ടിച്ച പ്രണയവിവാഹത്തിലെ നായകരാണ് രണ്ടാളും.. വീട്ടിൽ നിന്നും ഓടി പോന്നൊരു കല്യാണം. ഇപ്പഴും ചേച്ചിടെ വീട്ടിൽ നിന്ന് ആരെങ്കിലും വന്നാൽ ആയി. ഏട്ടൻ്റെ വീട്ടുകാർക്ക് ഇപ്പോഴും ചതുർത്ഥി ആണ്.

 

എന്തൊക്കെ ആലോചിച്ച് മുകളിലെത്തി. ബാഗ് മേശ മേലിട്ട നേരെ കുളിക്കാൻ കയറി. ഷവരിൽ നിന്നും ഒഴുകുന്ന വെള്ളത്തിൽ ഇന്നും ഇന്നത്തെ ഓർമകളും ഒഴുക്കി കളയാൻ ശ്രമിച്ചു..

Leave a Reply

Your email address will not be published. Required fields are marked *