നിർബന്ധ മൂലം പറഞ്ഞു. എന്റെ ഇരുണ്ട നിറം വെളുത്തു തുടുത്ത നിറമുള്ള ബിന്റോയുടെ അപ്പച്ചന് കളിക്കൂട്ടുകാരൻ ഒപ്പം ബന്ധുവും ആയ എന്റെ അപ്പച്ചനോട് അസൂയ ആയിരുന്നു. അപ്പച്ചന്റെ ഇരു നിറം മൂലം കുട്ടികാലത്തു അയാൾ കൂട്ടുകാരുടെ ഇടയിൽ ഒരുപാടു കളിയാക്കിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും . പക്ഷേ അപ്പൻ ഒരകൾച്ചയും കാട്ടിയില്ല. അയാളുടെ കളിയാക്കലിന് നിന്ന് കൊടുത്തു. കാരണവന്മാർ ഉണ്ടാക്കിയ മുതൽ കൊണ്ട് അയാൾ സുഖിച്ചു ജീവിച്ചു. എന്റെ അപ്പച്ചൻ തന്റെ അധ്വാനം കൊണ്ട് കാരണവന്മാർ ഉണ്ടാക്കി നൽകിയതിനേക്കാൾ കൂടുതൽ കൂട്ടിചേർത്തു. ബിന്റോയുടെ അപ്പൻ ആണെകിൽ മിക്കവയും കൈമോശപെടുത്തി അപ്പച്ചന്റെ ഉയർച്ച ആണ് അസൂയയുടെ കാരണം.അയാളുടെ അതെ സ്വഭാവം ആണ് ബിന്റോയിക്ക്
പിന്നെ അന്ന പറഞ്ഞ കാര്യങ്ങൾ എനിക്ക് നേരത്തെ തോന്നിയത് ആയിരുന്നു. സ്കൂൾ കോളേജ് കാലത്ത് മുതൽ കൂട്ടുകാരുടെ ഇടയിൽ എന്നെ കളിയാക്കാൻ ബിന്റോ മാത്രം ആയിരുന്നു മുന്നിൽ. സ്കൂൾ. കാലത്ത് തുടങ്ങിയ കളിയാക്കൽ കോളേജ് കാലഘട്ടം വരെ എത്തി. മറ്റുകൂട്ടുകാർ അപ്പോഴേക്കും നിറം വച്ചുള്ള കളിയാക്കൽ നിറുത്തി പക്ഷെ ബിന്റോ എന്നെ കരിവണ്ട് എന്ന് നാമകാരണം നടത്തി. ഒരു പക്ഷം അവൻ എന്റെ ഉറ്റ സ്നേഹിതൻ ആയി നടിച്ചു മറുപക്ഷം പാരകൾ പണിതു.
കൂടെ പഠിച്ച അന്നയെ എനിക്ക് ഇഷ്ടം ആണെന്ന് മനസിലാക്കിയ അവൻ എനിക്ക് മുൻപേ അവളെ വളച്ചു. അവളെ കൊണ്ട് തന്നെ എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ ക്ഷമിച്ചു. ഒരു ലൈൻ ഇല്ലാ എന്ന് വച്ചു ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോകില്ല എന്ന മട്ടിൽ നടന്നു. ഞാൻ മാത്രമല്ല മറ്റു കൂട്ടുകാരുടെ പ്രണയം പോലും ഇവൻ പൊളിച്ചു. എന്നിട്ട് അവരിൽ ഒരുവന്റെ പ്രണയിനിയെ ഇവൻ തന്റെ ലൈൻ ആക്കി. ഒരേ സമയം മൂന്നു പെൺകുട്ടികളെ അന്ന ഉൾപ്പടെ ലൈൻ ആക്കി ഇവൻ കൊണ്ട് നടന്നു. ഞങ്ങൾക്ക് പാര വച്ച ഇവന് മറുപടി നൽകാൻ അറിയാൻ വയാഞ്ഞിട്ട് അല്ല. ഞങ്ങൾ ഇവനെയും കൂട്ടുകാരൻ ആയി കണ്ടു പോയി അതുകൊണ്ട് ക്ഷമിച്ചു. പക്ഷെ ഇവൻ പാരകൾ തുടർന്ന്. മുഴുവനും എനിക്കിട്ട് ആണ്. അവസാനം ഞങ്ങളുടെ മൂന്നാമത്തെ വർഷം റോസ് കോളേജിൽ ജോയിൻ ചെയ്തു ഫസ്റ്റ് ഇയറിൽ. അന്ന് അവളുടെ ആ തിളക്കം ഉള്ള കണ്ണുകൾ കണ്ടു എനിക്ക് പ്രേമം ആയി കൂട്ടുകാരുടെ അടുത്ത് ഞാൻ പറഞ്ഞു. പക്ഷെ ബിന്റോ അന്ന് അവിടെ ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ അവളെ പ്രപ്പോസ് ചെയ്യാൻ ചെന്നപ്പോൾ അവൾ അന്ന് പറഞ്ഞ മറുപടി എന്റെ ഹൃദയം മുറിപ്പെടുത്തുന്ന ആയിരുന്നു. താല്പര്യം ഇല്ലാ എങ്കിൽ അത് പറഞ്ഞാൽ പോരെ ഇങ്ങനെ നിറം പറഞ്ഞു കളിയാക്കേണ്ട ആവശ്യം ഇല്ലാ. പക്ഷെ അതിനു പിന്നിൽ ബിന്റോ ആയിരുന്നു. അത് ഞാൻ അറിഞ്ഞത് തേർഡ് ഇയറിൽ കോളേജിൽ അവസാനം എക്സാം ഫീസ് അടക്കാൻ താമസിച്ച കൂട്ടുകാരന് ഞാൻ ഫീസ് അടച്ചു കൊടുത്തു അതിന്റെ നന്ദി എന്നവണ്ണം അവൻ പറഞ്ഞത് ആണ്. ഞാൻ അന്നയെ പ്രപ്പോസ് ചെയ്യുന്നതിന് മുൻപേ ബിന്റോ പ്രപ്പോസ് ചെയ്തു എന്നിട്ട് ഞാൻ വന്നു പ്രപ്പോസ് ചെയുമ്പോൾ അവഹേളിച്ചു വിടാൻ പറഞ്ഞു. അതേപോലെ തന്നെ റോസിന്റെ കാര്യത്തിലും ചെയ്തു. ഇതിന് അവൻ പറഞ്ഞ ന്യായം ഇതാണ്.