മാധവനും ലക്ഷ്മിയും (അമ്പിളിയുടെ അമ്മ ) അമ്പിളിയും മാധവിയമ്മയും (മാധവന്റെ അമ്മ ) കൂടി ഗുരുവായൂർ അമ്പലത്തിൽ പോയിട്ട് വരുമ്പോഴാണ് അവരുടെ കാർ ആക്‌സിഡന്റ് ആയത് അമ്പിളിയും മാധവിയമ്മയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. എന്നാൽ കാറിൽ നിന്ന് ലക്ഷ്മി തെറിച്ചു വീണു തല ചെന്ന് റോഡിൽ ഉള്ള കല്ലിൽ ഇടിച്ചു ലക്ഷ്മിയുടെ ബോധം നഷ്ട്ടപെടുകയായിരുന്നു
ലക്ഷ്മിയുടെ ബോധം നഷ്ട്ടപെടുമ്പോൾ അവസാനമായി മാധവൻ “ലക്ഷ്മി ” എന്ന് നീട്ടിയുള്ള വിളിയായിരുന്നു.
പിന്നീട് മാധവൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഹോസ്പിറ്റലിൽ “i c u” വിൽ ആയിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ “icu” വിന്റെ വാതിൽ തുറന്ന് ഒരു ഡോക്ടർ വന്നു.
ഡോക്ടർ : ഹലോ മാധവൻ കുഴപ്പം ഒന്നുമില്ലല്ലോ
മാധവൻ : ഇല്ല ഡോക്ടർ ഇപ്പൊ കുഴപ്പമില്ല
ഡോക്ടർ : ഹാ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നു ഉണ്ടെങ്കിൽ പറയാൻ മടിക്കണ്ട ഒക്കെ
മാധവൻ : ഒക്കെ ഡോക്ടർ,
ഡോക്ടർ : ഒക്കെ
മാധവൻ : “ഡോക്ടർ ”
മാധവൻ ഡോക്ടറെ വിളിച്ചു
ഡോക്ടർ : എന്താണ് മാധവൻ
മാധവൻ : “ഡോക്ടർ എന്റെ അമ്മയും ഭാര്യയും മകളും ”
ഡോക്ടർ : അവർക്ക് കുഴപ്പമൊന്നുമില്ല
ഈ സമയം icu വിനു പുറത്ത് അമ്പിളിയും മാധവിയമ്മയും മാധവനെ കാണാൻ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.
അപ്പോഴേക്കും ഡോക്ടർ icu വിനു പുറത്ത് വന്നു
അമ്പിളി : ഡോക്ടർ എന്റെ അച്ഛന് എങ്ങനെയുണ്ട്
ഡോക്ടർ : പേടിക്കാനൊന്നുമില്ല ഇപ്പൊ കുഴപ്പമില്ല അദ്ദേഹം മയക്കത്തിലാണ്
അമ്പിളി : ഒക്കെ ഡോക്ടർ
ഡോക്ടർ : ആ പിന്നെ അമ്മയുടെ കാര്യം ഇപ്പൊ ഒന്നും പറയണ്ട റൂമിലേക്ക് മാറ്റുമ്പോൾ സാവധാത്തിൽ പറഞ്ഞാൽ മതി
അമ്പിളി: ശരി ഡോക്ടർ ഞാൻ പറഞ്ഞോളാം
ഡോക്ടർ : ഹാ, പിന്നെ അച്ഛമ്മക്ക് എങ്ങനെയുണ്ട്
മാധവിയമ്മ : കുഴപ്പമില്ല ഡോക്ടർ ചെറിയ കാല് വേദനയുണ്ടാരുന്നു ഇപ്പൊ മാറി
ഡോക്ടർ : ഒക്കെ അമ്മേ
ഇതും പറഞ്ഞു ഡോക്ടർ പോയി
ആ സമയം അമ്പിളി അച്ഛമ്മയെ കെട്ടിപിടിച് കരഞ്ഞു