അമ്പിളി മാധവന്റെ ഭാര്യ 1 [തൂലിക]

Posted by

മാധവിയമ്മ : മോളെ ഇങ്ങനെ കരയല്ലേ എന്തായിത്

അമ്പിളി : അച്ഛമ്മേ എന്റെ അമ്മ

അമ്പിളി അച്ഛമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു

മാധവിയമ്മ : മോളെ കരയല്ലേ ഇത് നമ്മുടെ വിധിയായി കരുതുക, അല്ലാതെ എന്താ ഇപ്പൊ ചെയുക.

അങ്ങനെ മാധവനെ icu വിൽ നിന്ന് റൂമിലോട്ട് മാറ്റി

അമ്പിളിയും മാധവിയമ്മയും മാധവനെ കാണാൻ കയറി

മാധവൻ : അമ്മേ  നിങ്ങൾക് കുഴപ്പമൊന്നുമില്ലല്ലോ

മാധവിയമ്മ : ഇല്ല മോനെ

മാധവൻ : “അമ്മേ ലക്ഷ്മി ”

മാധവൻ ലക്ഷ്മിയേ കുറിച്ച് ചോദിച്ചു

മാധവിയമ്മ ആ ചോദ്യം കേട്ട് എന്ത് മറുപടി പറയും എന്ന് ആലോചിച്ചു തല കുനിച്ചു ഇരുന്നു

ആ സമയം മാധവിയമ്മയുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു, അത് കണ്ടെന്നോണം മാധവൻ അമ്പിളിയുടെ മുഖത്തോട്ട് നോക്കി അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട് മാധവൻ വീണ്ടും കാര്യം തിരക്കി

മാധവൻ : അമ്മേ എന്താ പറ്റിയെ

മാധവിയമ്മ : മോനെ അത്

മാധവിയമ്മ തന്റെ വാക്കുകൾ പൂർത്തിയാക്കാനാവാതെ കരഞ്ഞു.

മാധവൻ അത് കണ്ട് മോളോട് ചോദിച്ചു, മോളെ എന്താ

അമ്പിളി മാധവനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു അച്ഛാ അമ്മ നമ്മളെ വിട്ട് പോയിച്ചാ.

അതുകേട്ടു മാധവൻ ഞെട്ടി

മാധവൻ : “എന്ത് ”

മാധവൻ ആ സമയം ലക്ഷ്മി എന്ന് അലറി വിളിച്ചു

“ലക്ഷ്മി ”

(തുടരണോ)

 

Leave a Reply

Your email address will not be published. Required fields are marked *